ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുളിരണിഞ്ഞ് പാമ്പാടുംച്ചോലയും !!! മഞ്ഞുവീഴ്ച്ചയും കൊടുംതണുപ്പും ആസ്വദിച്ച് സഞ്ചാരികള്‍...!!!

  • By Udayaravi
Google Oneindia Malayalam News

വട്ടവട: മലയോരങ്ങളും കുന്നിന്‍ ചെരുവുകളും പുല്‍മേടുകളും മഞ്ഞില്‍ കുളിര്‍ന്നതോടെ നിരവിധി സഞ്ചാരികളാണ് പാമ്പാടുംച്ചോല ദേശീയോധ്യാനത്തില്‍ എത്തുന്നത്. ഏറെയും പുലര്‍ക്കാലങ്ങളില്‍ എത്തുന്ന സഞ്ചാരികളാണ്. മഞ്ഞുവീണ പ്രദേശങ്ങള്‍ തൂവെള്ള നിറത്തില്‍ കിടക്കുന്നത് കാണാനാണ് ഇന്ന് കൂടുതല്‍ സഞ്ചാരികളുംമെത്തുന്നത്.

<strong>സിബിഐ ഡയറക്ടർ നിയമനം ഇനിയും വൈകും; ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു!!</strong>സിബിഐ ഡയറക്ടർ നിയമനം ഇനിയും വൈകും; ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു!!

പാമ്പാടുംച്ചോല ദേശീയോധ്യാനത്തിന്റെ ഏറ്റവും അടുത്ത പ്രദേശം വട്ടവടയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ച്ചയില്‍ വട്ടവടയും കുളിരണിഞ്ഞുകൊണ്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍കൂടി വട്ടവടയിലും പരിസരങ്ങളിലും ഈ തണുപ്പ് അനുഭവപ്പെടും. ഒരാഴ്ചക്കിടിയില്‍ ഇടവിട്ട മിക്ക ദിവസങ്ങളിലും ഇവിടെ ഇത്തരത്തില്‍ ശക്തമായ മഞ്ഞു വീഴ്ച അനുഭവപ്പെട്ടിരുന്നു.

Vattavada

മൂന്നാറില്‍ നിന്നുള്ള യാത്രയും ഒപ്പം ടോപ്പ്‌സ്റ്റേഷനിലെ വിദൂര കാഴ്ചകളും ആസ്വദിച്ചാണ് സഞ്ചാരികള്‍ വട്ടവടയിലേക്ക് എത്തുന്നത്. പാമ്പാടുംച്ചോല ദേശീയോധ്യനത്തിലൂടെയുള്ള തണുത്ത യാത്രകളാണ് ഇപ്പോഴുത്തെ പ്രത്യേകത. കാട്ടുപോത്തുകളേറെയുള്ള വനമേഖലയിലൂടെയുള്ള യാത്ര പലപ്പോഴും കൗതുകമുണര്‍ത്തുക പതിവാണ്. ഈ കാഴ്ചകള്‍ക്കൊപ്പം ഇന്ന് തണുത്ത പ്രഭാതങ്ങള്‍ കാണാനെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുന്ന തിരക്കിലാണ് വട്ടവടയും.

Idukki
English summary
Beauty of Pambadumchola in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X