ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉടക്കിപ്പിരിഞ്ഞ് ബിജി മോള്‍ സിപിഐ വിട്ടോ? ഒടുവില്‍ മറുപടിയുമായി ബിജി മോള്‍

Google Oneindia Malayalam News

മുൻ എംഎൽഎ ഇഎസ് ബിജി ബോള്‍ സിപിഐ വിട്ടു എന്ന തരത്തില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. ബിജി മോളും ജില്ലാ നേതൃത്വവും തമ്മില്‍ രൂക്ഷമായ വാക്‌പ്പോര് നട
ന്നിരുന്നു.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു നേതാക്കള്‍ക്കെതിരെ വിമര്‍ശമനം ഉന്നയിച്ച് ബിജിമോള്‍ രംഗത്തെത്തിയത്. നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് ബിജിമോള്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

1

ജെന്‍ഡര്‍ പരിഗണന ആവശ്യമില്ലെന്ന് പറയുകയും എന്നാല്‍ അപമാനിക്കുവാന്‍ സ്ത്രീ പദവിയെ ദുരുപയോ?ഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളര്‍ന്നു പോകില്ല. കൂടുതല്‍ കരുത്തോടെ മുന്നേറുമെന്നും എന്നായിരുന്നു ബിജി മോള്‍ പറഞ്ഞിരുന്നു. ജില്ലാ നേതൃത്വമായി പരസ്യമായി ഉടക്കിയതിന് പിന്നാലെയാണ് ബിജി മോള്‍ പാര്‍ച്ചി വിട്ടുവെനന്ന പ്രചാരണം നടന്നത്. ഇപ്പോള്‍ ബിജി മോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കികയാണ്.

'രാഹുല്‍ എന്നാല്‍ ഭാരതം, ഭാരതമെന്നാല്‍ രാഹുല്‍';രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പുതിയ മുദ്രാവാക്യം'രാഹുല്‍ എന്നാല്‍ ഭാരതം, ഭാരതമെന്നാല്‍ രാഹുല്‍';രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പുതിയ മുദ്രാവാക്യം

2

സിപിഐ വിട്ടതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജം ആണെന്ന് എ ഇ എസ് ബിജിമോള്‍ പറഞ്ഞു. രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ തന്‍റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് ബജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 22-ാം വയസില്‍ സി പി ഐ മെമ്പർഷിപ്പ് എടുത്താണ് താന്‍ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരുന്നതെന്നും ബിജി മോൾ പറഞ്ഞു.

3

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞത്. അവർ നല്‍കിയ ആത്മവിശ്വാസവും പിന്തുണയും ആണ് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നല്‍കിയതെന്നും ബിജിമോള്‍ വ്യക്തമാക്കി.

രാജേഷിന്റെ താടിയില്ലാത്ത കവിളില്‍ നുള്ളി ഹൈബി ഈഡന്‍; പ്രതികരണം കേട്ട് ചിരിച്ച് മന്ത്രിയുംരാജേഷിന്റെ താടിയില്ലാത്ത കവിളില്‍ നുള്ളി ഹൈബി ഈഡന്‍; പ്രതികരണം കേട്ട് ചിരിച്ച് മന്ത്രിയും

4

എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും താന്‍.അതിലുപരിരാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം താന്‍ സിപിഐയുടെ പ്രവർത്തകയായിരിക്കും. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം ഉണ്ടാകും എന്നും ബിജിമോള്‍ പറഞ്ഞു. അതേസമയം, അടുത്തയിടെ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇ എസ് ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായിരുന്നു.

5


സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ബിജിമോളെ ഉൾപെടുത്താന്‍ തയാറാകാതിരുന്ന ഇടുക്കി ജില്ലാ ഘടകം പാർട്ടി കോൺഗ്രസ് പ്രതിനിധിയായും ഇവരെ നിർദേശിച്ചിരുന്നില്ല. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ആയിരുന്നു ബിജി മോൾ തഴയപ്പെട്ടത്.
ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായി പോയെന്നായിരുന്നു ബിജി മോളുടെ വിമർശനത്തിന് പിന്നാലെ ജില്ലാ നേത്വം നിലപാട് സ്വീകരിച്ചത്. സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഈ അതൃപ്തി പ്രതിഫലിച്ചു എന്നും വിലയിരുത്തുന്നു.

Idukki
English summary
Biji Mol's open statement on whether she left CPI or not goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X