ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറും: പുതിയ കേരളം മോദിക്കൊപ്പം നിൽക്കുമെന്ന് ജെപി നദ്ദ
തൊടുപുഴ: കേരളത്തിന് കൂടുതൽ വാഗ്ധാനങ്ങളുമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകളുടെ കയ്യിൽ നിന്ന് ക്ഷേത്രംഭരണം വിശ്വാസികള്‍ക്ക് കൈമാറുമെന്നാണ് ബിജെപി മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങളിലൊന്ന്. തൊടുപുഴയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

നിലപാട് മാറ്റം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൽഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാർ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നും നദ്ദ കൂട്ടിച്ചേർക്കുന്നു. ഇടതുസർക്കാരിനെതിരെ ആഞ്ഞടിച്ച നദ്ദ ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലാം വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫിനെതിരെ വിമർശനമുന്നയിച്ച നദ്ദ വിശ്വാസ സംരക്ഷണത്തിനായി യുഡിഎഫുകാർ തെരുവിലിറങ്ങിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

പുതിയ കേരളം
കേരളത്തിൽ നിപ്പ, പ്രളയം എന്നിവ വന്നപ്പോള്‍ കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്നു. അതുകൊണ്ട് തന്നെ പുതിയ കേരള മോദിക്കൊപ്പം നിൽക്കും. ശബരിമലയിലും പുറ്റിങ്ങലിലും അപകമുണ്ടായപ്പോള്‍ കേന്ദ്രസർക്കാർ സമീപിച്ച രീതിയെക്കുറിച്ചും നദ്ദ പരാമർശിച്ചു. ശബരിമലയിൽ അപകടമുണ്ടായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ശബരിമലയിലെത്തിയില്ല. എന്നാൽ പുറ്റിങ്ങലിൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ മണിക്കുറുകള്‍ക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയെന്നും നദ്ദ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിന് വേണ്ടി
സ്വച്ഛ് ഭാരത് മിഷനെക്കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരാമർശിച്ച ജെപി നദ്ദ ഈ പദ്ധതിയിലൂടെ 20 ലക്ഷം ശുചിമുറികളാണ് കേരളത്തിൽ നിർമിച്ചിട്ടുള്ളത്. കർഷകർക്ക് വേണ്ടി ആവിഷ്കരിച്ച കിസാൻ സമ്മാൻ നിധിയിലൂടെ 37 ലക്ഷം രൂപയാണ് കേരളത്തിലെ കർഷകർക്ക് നൽകിയിട്ടുള്ളത്. കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയ്ക്കായി 3000 കോടി രൂപയും കൊവിഡ് കാലത്ത് ജൻധൻ യോജന വഴി കേരളത്തിലെ സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപയും നൽകിയിട്ടുള്ളത്. കേരളത്തിലെ ദേശീയപാതാ വികസനം വൈകുന്നതിന് പിന്നിൽ സ്ഥലമേറ്റെടുപ്പ് വൈകുന്നതാണെന്നും ജെപി നദ്ദ ചൂണ്ടിക്കാണിക്കുന്നു.

മാധ്യമങ്ങള്‍ക്ക് പഴി
കേരളത്തിലെ മാധ്യമങ്ങളെ കടന്നാക്രമിച്ച നദ്ദ കേരളത്തിൽ നടക്കുന്ന പല മോശം കാര്യങ്ങളും മാധ്യമങ്ങള്‍ പുറത്തറിയിക്കുന്നില്ലെന്നും കേന്ദ്രത്തെ അറിയിക്കുന്നില്ലെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. കേരളത്തിൽ ഇടത് വലത് മുന്നണികള്‍ സൈദ്ധാന്തികമായി തകർന്നു കഴിഞ്ഞുവെന്നും ഈ രണ്ട് മുന്നണികളോട് ഗുഡ് ബൈ പറയേണ്ട സമയമായെന്നും പ്രചാരണത്തിനിടെ നദ്ദ കൂട്ടിച്ചേർത്തു.

സുരക്ഷയില്ലെന്ന്
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രംഗത്തെത്തിയ ബിജെപി നേതാവ് ഓഫീസ് സംശയത്തിന്റെ നിഴലിലാണെന്നും സംസ്ഥാനത്തെ രണ്ട് മുന്നണികളും സൈദ്ധാന്തികമായി തകർന്നുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി അന്വേഷണം തന്റെ ഓഫീസിലേക്ക് എത്തിയപ്പോള്‍ എതിർക്കുകയാണെന്നും നദ്ദ ആരോപിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, ദളിതർ എന്നിവർക്കെതിരെയുള്ള ആക്രമണത്തിൽ വർധിച്ചിട്ടുണ്ട്.
-
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ? -
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
ബെംഗളൂരുകാരുടെ കഷ്ടപ്പാട്; 30,000 വാടക കൊടുത്താലും നല്ല 1 ബിഎച്ച്കെ പോലും കിട്ടാനില്ല,ചർച്ച -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..!












Click it and Unblock the Notifications