മണിയാശാന്റെ വാക്കും പഴയ ചാക്കും ഒരുപോലെ: ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം ശ്രീനഗരി രാജന്‍!!!
രാജാക്കാട്: മണിയശാന്റെ വാക്കും പഴയ ചാക്കും ഓരുപോലെയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം ശ്രീനഗരി രാജന്‍. വിദ്യാഭ്യാസം കുറവാണെന്ന് പറയുന്ന മണിയാശാന്‍ കുഞ്ചിത്തണ്ണി യൂണിവേഴ്‌സിറ്റിയില്‍ നിന്നും തെറിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണെന്നും ജില്ലയിലെ അവസാന വാക്കാണ് മന്ത്രി എം എം മണിയെന്നും ശ്രീ നഗരി രാജന്‍ പറഞ്ഞു.
ബി ജെ പി കുത്തുങ്കലില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാന്‍ വന്ന എല്‍ ഡി എഫ്് സര്‍ക്കാര്‍ കേരളത്തെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബി ജെ പി നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിക്ഷേധ പരിപാടികളുടെ ഭാഗമായിട്ടാണ് കുത്തുങ്കലില്‍ നയവിശദീകരണ യോഗം നടത്തിയത്.

ബി ജെ പി സേനാപതി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോയി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നേതക്കളായ ഇ റ്റി ജയന്‍ , കെ കുമാര്‍, പി എസ് മോഹനന്‍, വി വി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ശബരിമലയിലെത്തുന്ന ഭക്തരോട് ക്രൂരമായ നടപടിയാണ് പോലിസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ബി ജെ പി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്ത












Click it and Unblock the Notifications