ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നമ്മുക്ക് പരിചയപ്പെടാം പൗര്‍ണ്ണമി ബുഷ് ഇനത്തിലെ കുരുമുളക് തൈകളെ...!!! ചെടിചട്ടിയില്‍ വളര്‍ത്താം ആറുമാസത്തിനകം വിളവെടുക്കാം...

  • By Desk
Google Oneindia Malayalam News

ചെറുതോണി: ചെടിച്ചട്ടിയില്‍ വളര്‍ത്തി വര്‍ഷം മുഴുവന്‍ വിളവെടുക്കാന്‍ കഴിയുന്ന പൗര്‍ണ്ണമി ബുഷ് കുരുമുളക് തൈകളളെ പരിചയപ്പെടാം. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷമായ നിറവ് മേളയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഈ ഇനത്തിലെ കുരുമുളക് ചെടികളെ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

<strong>പാകിസ്താന്‍ ഒരു അണുബോംബിട്ടാല്‍..... ഇന്ത്യ 20 എണ്ണം ഇവിടെയിടും, മുന്നറിയിപ്പുമായി മുഷറഫ്!!</strong>പാകിസ്താന്‍ ഒരു അണുബോംബിട്ടാല്‍..... ഇന്ത്യ 20 എണ്ണം ഇവിടെയിടും, മുന്നറിയിപ്പുമായി മുഷറഫ്!!

പൗര്‍ണ്ണമി ബുഷ് എന്ന ഈ ഇനം കുരുമുളക് കര്‍ഷകരുടെ ഇഷ്ട ഇനമായി മാറിയിരിക്കുകയാണിപ്പോള്‍. ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്നുവരുന്ന നിറവ് പ്രദര്‍ശനവിപണനമേളയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടം അരിക്കുഴയുടെ സ്റ്റാളിലാണ് പൗര്‍ണ്ണമി ബുഷ് കുരുമുളക് തൈ വിപണത്തിനെത്തിച്ചിട്ടുള്ളത്. പ്രതിരോധശേഷി കൂടിയതും കൂടുതല്‍ വേരുകളുള്ളതുമായ കാട്ടുതിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്താണ് അരിക്കുഴ ഫാമില്‍ പൗര്‍ണ്ണമി ബുഷ് ഇനം ഉണ്ടാക്കിയെടുത്തിട്ടുള്ളത്.

Pepper

സ്ഥലപരിമിതിയുള്ളവര്‍ക്ക് ചെടിച്ചട്ടിയിലും വളര്‍ത്താനാകുന്ന ഈ കുരുമുളക് ചെടി ആറു മാസത്തിനുള്ളില്‍ തിരിയിട്ടു തുടങ്ങും. തുടര്‍ന്ന് ഇതില്‍ നിന്ന് വര്‍ഷം മുഴുവന്‍ കുരുമുളക് ലഭിക്കും. അധികം ഉയരം വയ്ക്കാതെ, ശിഖരം പൊട്ടി കുറ്റിച്ചെടിയായി വളരുന്ന ഒരു കുരുമുളക് ചെടിയില്‍ നിന്നും ഒരു വര്‍ഷം കുറഞ്ഞത് ഒരു കിലോ ഉണങ്ങിയ കുരുമുളക് ലഭിക്കുമെന്ന് ഉല്പ്പാദകര്‍ അവകാശപ്പെടുന്നു.

ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയ ജൈവവളവും ഇടക്കിടെ ഇട്ട് നനച്ചു കൊടുക്കുന്നതും ഫൈട്രാന്‍ അല്ലെങ്കില്‍ ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്യുന്നതും വിളവ് ഇരട്ടിയാക്കും. മണ്ണില്‍ നടുകയാണെങ്കില്‍ വലിയ കുഴിയെടുത്ത് ചകിരിതൊണ്ട്, ചാണകപ്പൊടി, ജൈവവളം എന്നിവ നിക്ഷേപിച്ച് വശങ്ങള്‍ ഇടിച്ചിട്ട് നികത്തിയ ശേഷം ചെറിയ കുഴിയെടുത്ത് തൈ വയ്ക്കാം.

Idukki
English summary
Black pepper business in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X