ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂലമറ്റം പവർഹൌസിൽ പൊട്ടിത്തെറി: വൈദ്യുതി ഉൽപ്പാദനം തടസ്സപ്പെട്ടു, ആളയപായമില്ലെന്ന്

Google Oneindia Malayalam News

ഇടുക്കി: ഇടുക്കിയിലെ മൂലമറ്റം പവർഹൌസിൽ പൊട്ടിത്തെറി. പൊട്ടിത്തെറി ഉണ്ടായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മൂലം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കെഎസ്ഇബിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

സ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ്, അതിക്രമങ്ങള്‍ തടയുമെന്ന് മുഖ്യമന്ത്രിസ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ്, അതിക്രമങ്ങള്‍ തടയുമെന്ന് മുഖ്യമന്ത്രി

08-moolamattom-power-station1-

തകരാർ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നുണ്ടെന്നും ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും കെഎസ്ഇബി വ്യക്തമാക്കി. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. എന്നാൽ പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തിൽ ഇടുക്കി വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചിട്ടുണ്ട്. വൈദ്യുതി ഏറ്റവുമധികം ഉപയോഗിക്കുന്ന സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

Idukki
English summary
Blast in Moolamattom power plant, electricity production interrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X