ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാത്തിരിപ്പിനൊടുവില്‍ കല്ലാര്‍കുട്ടിയില്‍ ബോട്ടിംഗ് ആരംഭിച്ചു...!!! ഫാം, ട്രെക്കിംഗ്, അഡ്വഞ്ചര്‍ ടൂറിസവും...!!!

  • By Desk
Google Oneindia Malayalam News

അടിമാലി: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചു. വൈദ്യുതി മന്ത്രി എം എം മണി ബോട്ടിംഗ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് ഹൈഡല്‍ ടൂറിസത്തിന്റെയും മുതിരപ്പുഴ ടൂറിസം ഡവലപ്പ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്ത സഹകരണത്തിലാണ് കല്ലാറുകുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വ്വീസാരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കുട്ടവഞ്ചി, പെഡല്‍ ബോട്ട്, ഫൈബര്‍ വള്ളം തുടങ്ങിയവയ ജലാശയത്തില്‍ സര്‍വ്വീസിനായി എത്തിച്ചു. പെടല്‍ ബോട്ടിനും ഫൈബര്‍ വള്ളത്തിനും രണ്ടുപേര്‍ക്ക് 250 രൂപ വീതവും കുട്ടവഞ്ചിക്ക് 400 രൂപയുമാണ് ചാര്‍ജ്.

kallarkuttydam-1

ബോട്ട് സര്‍വ്വീസ് പുറമെ അണക്കെട്ടിന് സമീപത്തെ വ്യൂ പോയിന്റുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം, ട്രക്കിംഗ്, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയും നടപ്പിലാക്കും. കൊന്നത്തടി പഞ്ചായത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണ്ണമായി വിനിയോഗിക്കും വിധമാണ് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ബോട്ട് സര്‍വ്വീസിനായുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസാരംഭിക്കുന്നത് നീണ്ടു പോകുകയായിരുന്നു.
kallarkuttydam

കല്ലാറുകുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ തടസ്സങ്ങളില്ലെന്നും പട്ടയം നല്‍കുന്ന കാര്യത്തില്‍ മന്ത്രിയെന്ന നിലയില്‍ ഇടപെടല്‍ നടത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി എം എം മണി പറഞ്ഞു. പട്ടയ നടപടി സംബന്ധിച്ച കാര്യങ്ങള്‍ താന്‍ ബോഡുമായി സംസാരിച്ചു കഴിഞ്ഞു,കല്ലാര്‍കുട്ടി ഹൈഡല്‍ ടൂറിസം കൂടുതല്‍ സജ്ജീവമാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ പൊതുമരമത്ത് റോഡുകളുടെ അറ്റക്കുറ്റ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎം മണി വ്യക്തമാക്കി.ബോട്ട് സര്‍വ്വീസിന്റെ ഉദ്ഘാടനത്തോടെ കല്ലാറുകുട്ടി നിവാസികളുടെ ദീര്‍ഘനാളായുള്ള കാത്തിരിപ്പിനും വിരാമമായി. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.


Idukki
English summary
boating started in kallarkutty, farming and adventure tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X