വോട്ടിനെചൊല്ലി ഇടുക്കിയും... അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരട്ട വോട്ട് നടന്നതായി ആരോപണം!!!
പൂപ്പാറ: കള്ളവോട്ടിനെച്ചൊല്ലി സംസ്ഥാനതലത്തില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ഇടുക്കിയും വോട്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങളില്‍തന്നെയാണ്. തിരഞ്ഞെടുപ്പിനു മുമ്പ്തന്നെ ഇരട്ടവോട്ടിനുള്ള സാധ്യതകള്‍ ജില്ലയില്‍ ഉണ്ടെന്ന് മുന്നണികള്‍ ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരട്ടവോട്ട് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് മുന്നണി രാഷ്ട്രീപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുശേഷവും ചര്‍ച്ച ചെയ്യുന്നത്.
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ്. അതുകൊണ്ട്തന്നെ തമിഴ്‌നാട്ടില്‍ നിന്നും തിരികെയെത്തി പലരും ജില്ലയില്‍ ഇരട്ടവോട്ട് നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി വോട്ടുകള്‍ ചെയ്തത് യു ഡി എഫ് പ്രവര്‍ത്തകരാണെന്നാണ് എല്‍ ഡി എഫിന്റെ വാദം.

ഇരട്ടവോട്ട് തടയാന്‍ തേനീ, ഇടുക്കി ജില്ലാഭരണകൂടങ്ങള്‍ നേരത്തെതന്നെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ പരസ്പരം വിട്ടുകൊടുക്കാതെയുള്ള പഴിചാരലുകള്‍തന്നെയാണ് ഇടുക്കിയില്‍ നിന്നും പ്രകടമാകുന്നത്.വിജയ സാധ്യത തടയാന്‍ ഇരട്ടവോട്ട് ചെയ്തവര്‍ക്ക് കഴിയില്ല എന്നാണ് ഇടതുവലതു മുന്നണികള്‍ ഒരുപോലെ ഉറപ്പിച്ച് പറയുന്നതും. യഥാര്‍ത്ഥ വിജയം ആര്‍ക്കൊപ്പമാകുമെന്നറിയാന്‍ 23വരെ കാത്തിരിക്കുകതന്നെവേണം.












Click it and Unblock the Notifications