• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പന്നിയാര്‍കുട്ടിയിലെ പുതിയപാലവും മലയോര ഹൈവേയും എന്നു യാഥാര്‍ത്ഥ്യമാകും? സ്വപ്നങ്ങളേക്കാള്‍ പാഴ്കിനാവു കാണുന്ന ദിവസങ്ങള്‍.......!!!

  • By Desk

രാജാക്കാട്: വെള്ളത്തുവല്‍ -കൊന്നത്തടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നിയാര്‍ പുഴയക്ക് കുറെ പന്നിയാറുകൂട്ടിയില്‍ നിര്‍ച്ചിരുന്ന നടപ്പാലമാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ താല്‍ക്കാലികമായി മുളയും മറ്റുമുപയോഗിച്ച് അക്കരെയിക്കരെ കടക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. അപകടകരമായ ഈ പാലത്തിലൂടെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ പന്നിയാര്‍കൂട്ടിയിലേയ്ക്ക് എത്തുന്നത്.

തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

പതിനെട്ട് വര്‍ഷം മുമ്പാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ ഇവിടെ കോണ്‍ഗ്രീറ്റ് നടപ്പാലം നിര്‍മ്മിക്കുന്നത്. ഇതിന് മുമ്പ് കടത്തുവള്ളത്തെ ആശ്രയിച്ചായിരുന്നു ജനങ്ങള്‍ പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ വാഹന ഗതാഗതം സാധ്യമാക്കുന്ന തരത്തില്‍ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ അടക്കം നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ മലോര ഹൈവിയില്‍പ്പെടുത്തി കല്ലാറുകൂട്ടി- പൂപ്പാറ പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് അമ്പത് കോടി രൂപാ അനുവധിക്കുകയും ചെയ്തു.

റോഡ് നിര്‍മ്മാണത്തിനൊപ്പം പാലവും നിര്‍മ്മിക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോളും നാട്ടുകാരുടെ യാത്രാ ദുരിതത്തിന് യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മലയോര ഹൈവേ സാക്ഷാല്‍ക്കാരത്തിലെത്തിയാല്‍ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ കട്ടപ്പനയില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന റോഡുകൂടിയായിരിക്കും ഇത്. നിലവില്‍ അടിമാലിയില്‍ നിന്നും ഏത് റോഡില്‍കൂടി കട്ടപ്പനക്ക് പോകണമെങ്കിലും തൊണ്ണൂറ് കിലോമീറ്ററോളം യാത്രചെയ്യണം.

എന്നാല്‍ കല്ലാറുകൂട്ടി- പൂപ്പാറ മലയോര ഹൈവേ സാധ്യമായാല്‍ അമ്പത്തിയഞ്ച് കിലോമീറ്റര്‍ ദൂരംമാത്രമാണ് കട്ടപ്പനയ്ക്കുള്ളത്. മാത്രവുമല്ല ജില്ലാ ആസ്ഥാന മേഖലയിലേയ്ക്കും എളുപ്പ മാര്‍ഗ്ഗത്തില്‍ ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ കഴിയും. നിലവില്‍ റോഡ് ഗതാഗതം ഇല്ലാത്തിനാല്‍ എല്ലക്കല്‍, പോത്തുപാറ അടക്കമുള്ള മേഖലകളിലെ ആളുകള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചിരിച്ചാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്. പ്രദേശത്തെ അഞ്ഞൂറ് കുടുംബങ്ങളെക്കാള്‍ ഉപരിയായി ഹൈറേഞ്ചിന്റെ സമഗ്രമായ വികസനത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും പ്രയോജനകരമാകുന്ന റോഡും പാലവും സാക്ഷാല്‍ക്കാരത്തിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Idukki

English summary
Bridge and road in Panniyarkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X