ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയവാര പാലം പുനര്‍നിര്‍മാണം ഉടന്‍: പതിനഞ്ചു ദിവസത്തിനകം ഗതാഗതം പുനസ്ഥാപിക്കും

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പെരിയവാര പാലത്തിന്റെ പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കി പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പിഡബ്ലുഡി എഞ്ചിനിയര്‍ ജേക്കബ് ജോണ്‍ പറഞ്ഞു. പ്രളയത്തിനുശേഷം ദിവസങ്ങളോളം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലവും ഒഴുകി പോയതോടെ മൂന്നാര്‍ ഉടുമല്‍പ്പട്ട അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനത്ത മഴയില്‍ കന്നിമലയാര്‍ കരകവിഞ്ഞൊഴുകി പെരിയവാരയില്‍ നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക പാലം തകര്‍ന്നത്. രണ്ടുമണിക്കൂറോളം തോരാതെ പെയ്ത മഴയില്‍ ശകതമായ മഴവെള്ള പാച്ചിലുണ്ടാകുകയും താല്‍ക്കാലികമായി നിര്‍മ്മിച്ച പൈപ്പുകള്‍ ഒഴുകിപോകുകയുമായിരുന്നു.

periypalam-15

മൂന്നാര്‍- ഉടുമല്‍പ്പട്ട അന്തസംസ്ഥാന പാതയിലെ ഗതാഗതം പൂര്‍ണ്ണമായി നിലച്ചതോടെ ഈ പാത പൂര്‍ണമായും നിശ്ചലമായ സാഹചര്യമാണ് നിലവില്‍. ഗതാഗതം നിലച്ചത് വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജമലയടക്കം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ കാല്‍നടയായി സഞ്ചരിച്ച് മറുകരയില്‍ എത്തി മറ്റു വാഹനങ്ങളിലാണ് ദേശീയോദ്യാനത്തിലേക്ക് എത്തുന്നത്. തുടര്‍ച്ചയായി മൂന്നാര്‍ മേഖലയെയും നിശ്ചലമാക്കുകയാണ് ഇടവിട്ട് പെയ്യുന്ന കനത്ത മഴ.

Idukki
English summary
Bridge construction in peripalam after flood n peripalam after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X