പരിസ്ഥിതി ലോല മേഖല ഉത്തരവ്; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും
ഇടുക്കി : ജില്ലയിൽ ജൂൺ 10 നും ജൂൺ 16 നും ഹർത്താൽ പ്രഖ്യാപിച്ചു. പരിസ്ഥിതി ലോല മേഖല പ്രശ്‌നത്തിലാണ് യു ഡി എഫും എൽ ഡി എഫും ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള ഹർത്താൽ ജൂൺ പത്തിന് നടക്കും. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ, ജൂൺ 16 ന് യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ഹർത്താൽ നടക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചാണ് ഇരുപാർട്ടികളും ഹർത്താൽ നടത്താൻ തീരുമാനിച്ചത്. വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന - നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് ഈ ഉത്തരവ് പുറത്തു വന്നത്. ഇതിന് പുറമേ, ഈ മേഖലയിലുള്ള കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ മൂന്നുമാസത്തിനകം സമർപ്പിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതേസമയം , കോടതിയുടെ ഉത്തരവിൽ കേരളം വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ നീക്കം. കോടതി വിധിയിൽ ഇളവ് തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി ഉത്തരവിൽ നിന്നും ജനവാസ മേഖല ഒഴിവാക്കണം എന്ന കാര്യത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകൾ:-
" സർക്കാർ കർഷകർക്കൊപ്പം ആണ് . കോടതിയുടെ ഈ വിധിയിൽ കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ ഉള്ള വഴികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. കർഷകരുമായി ഏറ്റുമുട്ടലിന് സാഹചര്യം ഉണ്ടാകുന്നില്ല. ജൂലൈ മാസത്തിൽ സുപ്രീംകോടതി അവധി കഴിഞ്ഞ് വീണ്ടും തുറക്കും.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
ഈ കാലയളവിൽ ഹർജി സമർപ്പിക്കാനാണ് കേരളത്തിന്റെ തീരുമാനം. ജൂലൈ 12 - ന് ഹര്‍ജി നല്‍കിയേക്കും. എംപവർ കമ്മിറ്റിയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തും. നിലവിൽ കേന്ദ്രത്തിന് സമർപ്പിച്ച പ്രപ്പോസൽ പരിഷ്കരിക്കണോ അതോ പുതിയ പ്രപോസൽ നൽകണമോ എന്ന് നിയമോപദേശത്തിന് ശേഷം തീരുമാനിക്കും " .












Click it and Unblock the Notifications