ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുറേവി ചുഴലിക്കാറ്റ്: ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിനും രാത്രി യാത്രയ്ക്കും നിയന്ത്രണം

Google Oneindia Malayalam News

ഇടുക്കി: ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്നും വ്യാപകമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചായര മേഖലയിലേക്കുളള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിംഗ് ടൂറിസം എന്നിവ ഉള്‍പ്പടെയുളള ജില്ലയിലെ എല്ലാ വിനോദ സഞ്ചാരവും ഡിസംബര്‍ 5 വരെ നിരോധിച്ചു.

b

ജില്ലയിലെ മലയോര മേഖലകളിലുളള ഗതാഗതം ഡിസംബര്‍ 5 വരെ വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 വരെ നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശിച്ചു. പരസ്യ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോര്‍ഡുകള്‍ വീണ് അപകടം വരുത്തിയേക്കാം. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് നിര്‍ദേശം.

സഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണിസഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണി

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പലയിടങ്ങളിലായി സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. താല്‍ക്കാലികമായി ഇവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതിറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എച്ച്. ദിനേശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Idukki
English summary
Burevi storm: Night Travel restriction decaled in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X