ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

അടിമാലി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി മച്ചിപ്ലാവിന് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് പരിക്ക്. അടിമാലി തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പി എന്‍ സ് ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. അപകടം നടന്നത് ഇപ്രകാരമാണെന്ന് ബസിലെ യാത്രക്കാര്‍ പറയുന്നു.

adimali

അപകടം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പുപാലത്തേക്കു പോകുകയായിരുന്ന കാറിന്റെ പിന്നിലായാണ് ബസ് സഞ്ചരിച്ചിരുന്നത്, അതേ സമയതന്നെ എതിര്‍ ദിശയില്‍ നിന്ന് ലോറിയെ മറിക്കടന്ന് അമിത വേഗത്തില്‍ അടിമാലിയിലേക്ക് വരികയായിരുന്ന എംഎം എസ് എന്ന ബസ് തൊട്ടുമുമ്പിലായി പോയ കാറില്‍ ഇടിക്കാതെ പെട്ടന്ന് നിര്‍ത്തുകയായിരുന്നു എന്നും ഇരുവാഹനങ്ങളും തമ്മില്‍ ഇടിച്ച് വലിയൊരു അപകടമുണ്ടാകാതിരിക്കാന്‍ െഒരു വശത്തേക്ക് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസ് മറിഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു. എതിര്‍ ദിശയില്‍ വന്ന എം എം എസ് ബസ് ഗതാഗത നിയമങ്ങള്‍ പാലിക്കാതെയാണ് ലോറിയെ മറിക്കടന്ന് വന്നതെന്നും ഇക്കാരണത്താലാണ് അപകടം നടന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.

അപകടം നടന്നതെ തുടര്‍ന്ന് എം എം എസ് ബസിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കാനും ശ്രമം നടത്തി. അപകടം നടക്കുമ്പോള്‍ ബസ്സില്‍ 42 യാത്രക്കാര്‍ ഉണ്ടായിരുന്നു. നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന്് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അരുടെയും നില ഗുരതരമല്ല.

Idukki
English summary
bus accident in adimaly-7 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X