ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു...!!! അപകടത്തില്‍പെട്ടത് തൃശൂരില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍.!!!
അടിമാലി: വിനോദ സഞ്ചാരത്തിന് ശേഷം മൂന്നാറില്‍ നിന്നും മടങ്ങിയ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വിനോദ സഞ്ചാര ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ പഴയന്നൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് രാത്രി ഏഴരയോടെ അപകടത്തില്‍പ്പെട്ടത്.
കൊച്ചി ധനുഷ് ക്കോടി ദേശിയ പാതയില്‍ കല്ലാര്‍ കമ്പിലൈനിന് സമീപമാണ് അപകടം നടന്നത്.വീതി കുറഞ്ഞ കൊടും വളവില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു വാഹനത്തിന് കടന്നു പോകാന്‍ ഇടമൊരുക്കവേ ബസ് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിനുള്ളില്‍ 40 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.പരിക്കേറ്റ പതിനൊന്ന് പേരില്‍ അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ ശ്രീ കലക്ക് മാത്രമാണ് ഗുരുതര പരിക്കുള്ളത്.

കണ്ണിന് പരിക്കേറ്റ ശ്രീ കലയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികത്സ നല്‍കിയ ശേഷം വിദഗ്ത ചികത്സക്കായി കൊണ്ടുപോയി. പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികത്സ നല്‍കി വിട്ടയച്ചു.82 അംഗ സംഘമായിരുന്നു മൂന്നാറില്‍ വിനോദ സഞ്ചാരത്തിനായി എത്തിയത്.രണ്ട് ബസുകളിലായി തിരികെ ത്യശൂരിന് മടങ്ങവെ മുമ്പില്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലീസും സമീപവാസികളും ചേര്‍ന്ന് അപകടത്തില്‍ പെട്ട ബസില്‍ നിന്നും കുട്ടികളെ പുറത്തിറക്കി. നിരന്തരം അപകടം സംഭവിക്കുന്ന കൊടും വളവില്‍ തന്നെയാണ് ഇത്തവണയും ദുരന്തം നടന്നത്.












Click it and Unblock the Notifications