ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോര മേഖലയിലെ യാത്രാക്ലേശത്തിന് അറുതിയില്ല; സര്‍വ്വീസുകള്‍ മുടങ്ങി, മാങ്കുളം യാത്ര കഠിനം...!!!

  • By Desk
Google Oneindia Malayalam News

മാങ്കുളം: ഇടുക്കിയിലെ മലയോര ഗ്രാമമായ മാങ്കുളത്തേക്കുള്ള യാത്രാ ക്ലേശം രൂക്ഷമായി . ജീവനക്കാരുടെ കുറവ് മൂലം മൂന്നാര്‍ ഡിപ്പോയില്‍ നിന്നടക്കം ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടി ഇല്ലാതായതോടെ പുറം ലോകത്തെത്താന്‍ വാഹനമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് മാങ്കുളം നിവാസികള്‍.പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള മാങ്കുളം പഞ്ചായത്തിലേക്ക് നിലവില്‍ അടിമാലിയില്‍ നിന്നും അഞ്ച് ബസ് സര്‍വ്വീസുകള്‍മാത്രമാണ്.

മാങ്കുളത്തു നിന്നും 35 കിലേമീറ്ററോളം ദൂരമുള്ള അടിമാലിയിലൊ മൂന്നാറിലോ ജനങ്ങള്‍ക്ക് പോകണമെങ്കില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കണം. കണ്ടകട്‌റുമാരുടെ കുറവുമൂലം കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസുകള്‍ വെട്ടി ചുരുക്കിയതോടെയാണ് ഇപ്പോഴുത്തെ പ്രതിസന്ധിക്ക് കാരണം.

mankulam

ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ മാങ്കുളത്തു നിന്നും നിലവിലെ സാഹചര്യത്തില്‍ പുറംലോകത്തെത്തുകയെന്നാല്‍ വളരെ സാഹസം നിറഞ്ഞ ഒരു കാര്യംതന്നെയാണ്. രാവിലെ എട്ടു മണിക്ക് അടിമാലിയിലേക്ക് ഒരു ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതു കഴിഞ്ഞാല്‍ 11 മണിക്കാണ് പിന്നീടുള്ള സര്‍വ്വിസ്. ഉച്ചയ്ക്കു ശേഷവും ഇത്തരത്തില്‍ വാഹങ്ങള്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍വ്വീസ് നടത്തുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ മാങ്കുളത്തെ ജനജിവിതം ഏറെ ദുഷ്‌കരമായി തീരുമെന്നത് ഉറപ്പാണ്.

Idukki
English summary
bus services interrupted in idukki mankulam, employee shortage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X