അടിമാലിയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണി മുടക്ക്: പണിമുടക്ക് ബസ്‌ഡ്രൈവരെ മര്‍ദിച്ചതിന്!!
അടിമാലി: അടിമാലി പത്താംമൈലില്‍വെച്ച് ഇന്നലെ രാത്രിയില്‍ സ്വകാര്യ ബസ് ഡ്രൈവരെ നാട്ടുകാര്‍ മര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് അടിമാലി കോതമംഗലം റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് മിന്നല്‍ പണിമുക്ക് നടത്തി. ഇന്നലെ രാത്രി കോതമംഗലത്തു നിന്നും അടിമാലിയിലേക്ക് വരികയായാരുന്ന സെന്റ് ആന്റണി ബസ് പത്താമൈലില്‍വെച്ച് ഒന്നിലധികം വാഹനങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇടക്കുകയുണ്ടായി. സംഭവത്തില്‍ ഓട്ടോറിക്ഷ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചെതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്്. സംഭവസ്ഥലത്തുവെച്ച് ഡ്രൈവറെ നാട്ടുകര്‍ മര്‍ദ്ധിച്ചു എന്ന ആരോപണത്തിലാണ് ഇന്ന് മേഖലയില്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയത്. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇടുക്കിയുടെ വിവിധ മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് പണിമുടക്ക് തിരിച്ചടിയായി.

സംഭവത്തെ തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ വിവിധ ഇടങ്ങളില്‍ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു. അതേസമയം വാഹനം ഇടിച്ചതിനു പിന്നാലെ ബസില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവര്‍ വലിയ ഒച്ചയില്‍ റോഡില്‍ കിടന്നു ഉരുളുകയും നിലവിളിക്കുകയും ചെയ്തതായാണ് യാത്രക്കാരും ദൃസാക്ഷികളും പറയുന്നത്.












Click it and Unblock the Notifications