ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് : സി-വിജില്‍... ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 82 പരാതികള്‍!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 82പരാതികള്‍ ലഭിച്ചു. ഇതില്‍ 75 പരാതികള്‍ പരിഹരിച്ചു. ഏഴ് പരാതികളില്‍ അന്വേഷണം തുടരുന്നു. സി-വിജില്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായതിനാല്‍ ലഭിക്കുന്ന പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ കഴിയും എന്നതാണ് പ്രത്യേകത.

2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷം!! തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൂഴ്ത്തിവെപ്പ്!2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷം!! തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൂഴ്ത്തിവെപ്പ്!

സി - വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, പൊതുസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കല്‍, സ്വകാര്യ സ്ഥലങ്ങളില്‍ ഉടമയുടെ അനുമതി ഇല്ലാതെ പ്രദര്‍ശിപ്പിക്കല്‍, മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സി-വിജില്‍ മുഖേന പരാതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ചിത്രമോ വീഡിയോ ദൃശ്യമോ അയക്കേണ്ടതാണ്.

C-VIJIL

എറ്റവും ഒടുവില്‍ തൊടുപുഴ നിയോജകമണ്ഡലത്തിലെ മുട്ടത്ത് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളെ സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റായ സി വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡുകള്‍ സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതി പരിഹരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
C-Vijil: 82 complaints have been received so far in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X