നെടുംകണ്ടത്ത് തെരുവുനായ കടിച്ച പശുകിടാവിന് പേവിഷബാധ...!!! മേഖലയില്‍ നായശല്യം രൂക്ഷം
നെടുകണ്ടം: തെരുവുനായ കടിച്ച പശുക്കിടാവിന് പേവിഷ ബാധയേറ്റു. നെടുംകണ്ടം തേര്‍ഡ്ക്യാമ്പ് കോളനി സ്വദേശി ഉണ്ണികൃഷ്ണന്റെ പശുവിനാണ് പേവിഷബാധയേറ്റത്. ഒന്നര വയസോളം പ്രായമുള്ള പശുക്കിടാവിന് കഴിഞ്ഞമാസം 19 നാണ് തെരുവുനായയുടെ കടിയേറ്റത്. രോഗം സ്ഥിരീകരിച്ചതോടെ പശുക്കിടാവിനെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ കൊല്ലുകയും ചെയ്തു.
അതേസമയം ഉണ്ണികൃഷ്ണന്റെ മകന് അഖിലിനും നായയുടെ കടിയേറ്റിരുന്നു. അഖിലിന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തു.പശുക്കിടാവ് രണ്ട് ദിവസമായി ആഹാരമോ വെള്ളമോ കഴിച്ചിരുന്നില്ല. വായില്‍ നിന്നും നുരയും പതയും പുറത്തുവരികയും നിര്‍ത്താതെ കരയുകയും ചെയ്തതിനെത്തുടര്‍ന്നാണ് മൃഗഡോക്ടറെത്തി പരിശോധിച്ചത്.

പേവിഷബാധ ആയതിനാല്‍ കിടാവിനെ കൊല്ലുവാന്‍ തീരുമാനിക്കുകയായിരുന്നു. പേവിഷ ബാധ സ്ഥിതീകരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. സ്ഥലത്ത് നൂറുകണക്കിന് തെരുവുനായ്ക്കളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവാണ്. ഇതോടൊപ്പം വളര്‍ത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്നുണ്ട്. പശുക്കിടാവിനെ കടിച്ച നായ മറ്റ് വളര്‍ത്തുമൃഗങ്ങളെയും കടിച്ചതായി സംശയിക്കുന്നുണ്ട്.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications