ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുംകണ്ടത്ത് തെരുവുനായ കടിച്ച പശുകിടാവിന് പേവിഷബാധ...!!! മേഖലയില്‍ നായശല്യം രൂക്ഷം

  • By Desk
Google Oneindia Malayalam News

നെടുകണ്ടം: തെരുവുനായ കടിച്ച പശുക്കിടാവിന് പേവിഷ ബാധയേറ്റു. നെടുംകണ്ടം തേര്‍ഡ്ക്യാമ്പ് കോളനി സ്വദേശി ഉണ്ണികൃഷ്ണന്റെ പശുവിനാണ് പേവിഷബാധയേറ്റത്. ഒന്നര വയസോളം പ്രായമുള്ള പശുക്കിടാവിന് കഴിഞ്ഞമാസം 19 നാണ് തെരുവുനായയുടെ കടിയേറ്റത്. രോഗം സ്ഥിരീകരിച്ചതോടെ പശുക്കിടാവിനെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ കൊല്ലുകയും ചെയ്തു.

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയേറുന്നു: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയേറുന്നു: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ

അതേസമയം ഉണ്ണികൃഷ്ണന്റെ മകന്‍ അഖിലിനും നായയുടെ കടിയേറ്റിരുന്നു. അഖിലിന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുകയും ചെയ്തു.പശുക്കിടാവ് രണ്ട് ദിവസമായി ആഹാരമോ വെള്ളമോ കഴിച്ചിരുന്നില്ല. വായില്‍ നിന്നും നുരയും പതയും പുറത്തുവരികയും നിര്‍ത്താതെ കരയുകയും ചെയ്തതിനെത്തുടര്‍ന്നാണ് മൃഗഡോക്ടറെത്തി പരിശോധിച്ചത്.

calf-156057

പേവിഷബാധ ആയതിനാല്‍ കിടാവിനെ കൊല്ലുവാന്‍ തീരുമാനിക്കുകയായിരുന്നു. പേവിഷ ബാധ സ്ഥിതീകരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. സ്ഥലത്ത് നൂറുകണക്കിന് തെരുവുനായ്ക്കളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവാണ്. ഇതോടൊപ്പം വളര്‍ത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്നുണ്ട്. പശുക്കിടാവിനെ കടിച്ച നായ മറ്റ് വളര്‍ത്തുമൃഗങ്ങളെയും കടിച്ചതായി സംശയിക്കുന്നുണ്ട്.

Idukki
English summary
Calf infected rabis in Nedumkandam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X