ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തെ അതിജീവിച്ച് ഇടുക്കി മുന്നോട്ട്, കെയര്‍ ഹോം പദ്ധതിയില്‍ ഏഴു വീടുകള്‍കൂടി... ഭവനങ്ങളുടെ താക്കോല്‍ ദാനം നടത്തി

  • By Desk
Google Oneindia Malayalam News

മുരിക്കാശേരി: ഇടുക്കി പ്രളായതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് സഹകരണ മേഖലയുടെ സഹായത്തോടെ പൂര്‍ത്തിയായ ഏഴുവീടുകള്‍കൂടി ഉപയോഗ്ക്താക്കള്‍ക്ക് കൈമാറി. വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും ഇടുക്കി ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്തയും ചേര്‍ന്ന് നിര്‍വഹിച്ചു.

<strong>ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് പ്രിയങ്ക ചോപ്ര</strong>ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് പ്രിയങ്ക ചോപ്ര

പ്രളയത്തില്‍ നിന്ന് ജില്ല അതിവേഗത്തിലാണ് കരക്കയറുന്നതെന്ന് മന്ത്രി പറഞ്ഞു. താന്നിക്കണ്ടം സ്വദേശികളായ പുതുമത്തറ ജഗദപ്പന്‍, അമ്പാട്ട് പോള്‍ ജോണ്‍സന്‍ എന്നിവര്‍ക്കും ചെറുതോണി ഗാന്ധിനഗര്‍ സ്വദേശികളായ തട്ടാരുപറമ്പില്‍ സിന്ധു മനോജ്, ഓലിക്കല്‍ രതീഷ് കുഞ്ഞ് എന്നിവര്‍ക്കും മുളകുവള്ളി സ്വദേശി മാടവന ഷീബ ബിജു, വാഴത്തോപ്പ്് സ്വദേശി കിഴക്കേപറമ്പില്‍ ഷാന്റി ജോണ്‍സന്‍, മഞ്ഞപ്പാറ സ്വദേശി മാടവന ക്ലമന്റ് എം സി എന്നിവര്‍ക്കുമാണ് താക്കോല്‍ കൈമാറിയത്.

Care home project

സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ സഹകരണത്തോടെ നാലുലക്ഷം രൂപയാണ് ഓരോ വീടുകള്‍ക്കും അനുവദിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായവര്‍ക്കാണ് പുതിയ ഭവനങ്ങള്‍ ഒരുങ്ങിയത്. ചടങ്ങില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രളയ പുനര്‍ നിര്‍മാണത്തില്‍ സഹകരണ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി.വി വര്‍ഗീസ്, ഡി.ടി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ ത്രേസ്യാമ്മ, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രഭാ തങ്കച്ചന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki
English summary
Care home project in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X