ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുരിക്കാശ്ശേരിയില്‍ കെയര്‍ ഹോം വീടുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി; പ്രളയാതിജീവനം... ജൂലൈ 31വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

മുരിക്കാശ്ശേരി: മുരിക്കാശ്ശേരി സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കെയര്‍ഹോം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 10 വീടുകളുടെ താക്കോല്‍ ദാനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. പ്രളയം കേരളത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിലവില്‍ കേരളം അതിജീവന പാതയിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമാണെന്നും വൈദ്യുതി മന്ത്രി എം.എം മണി.

<strong>കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടനുണ്ടാവില്ല.... ഇനിയും നീളും, തീരുമാനം ജൂലായ് 22ന് ശേഷം</strong>കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടനുണ്ടാവില്ല.... ഇനിയും നീളും, തീരുമാനം ജൂലായ് 22ന് ശേഷം

മുരിക്കാശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കരുതല്‍ ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലവര്‍ഷത്തിലെ നേരെ വിപരീത അവസ്ഥയാണ് നിലവിലുള്ളത് മഴയില്ലാത്തതിനാല്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ജുലൈ 31 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെതില്ലെന്ന് വൈദ്യുത ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

MM Mani

ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.കെയര്‍ ഹോം പദ്ധതിയുലുള്‍പ്പെടുത്തി ജില്ലയില്‍ 212 വീടുകളാണ് നിര്‍മിക്കുന്നത്. 5 ലക്ഷം രൂപയ്ക്ക് നിര്‍മിക്കുന്ന ഭവനങ്ങളില്‍ സിറ്റൗട്ട്, സ്വീകരണ മുറി, 2 ബെഡ് റും, അടുക്കള, ബാത്ത് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. മുരിക്കാശേരി സഹകരണ ബാങ്കിന്റെ സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 10 വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.

മുരിക്കാശേരി നേര്‍ച്ചപ്പാറ സ്വദേശി തോട്ടും കരയില്‍ അമ്മിണി മോഹനന്‍, പൂമാംങ്കണ്ടം സ്വദേശികളായ വെള്ളാക്കാട്ട് വര്‍ഗീസ്, മുണ്ടത്തില്‍ ജയമോള്‍ സി ബി, ഉപ്പുതോട് പൊന്നാച്ചിയില്‍ പൈലി ഔസേപ്പ്, തേക്കിന്‍തണ്ട് കാരക്കുന്നേല്‍ ലീല ബാലന്‍, പെരിയാര്‍വാലി സ്വദേശി പൊരുന്നോലില്‍ മേരി ടെന്‍സിംഗ്, ചെമ്പകപ്പാറ സ്വദേശികളായ ചിറയ്ക്കല്‍ കത്രീന ജോസഫ്, കൈപ്പലവളളിയില്‍ മാത്തുകുട്ടി, തോമസ് വട്ടംതൊട്ടിയില്‍, ജോസഫ് വെട്ടിക്കാട്ട് എന്നിവര്‍ മന്ത്രി എം എം മണിയില്‍ നിന്ന് തങ്ങളുടെ സ്വപ്ന ഭവനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

Idukki
English summary
care home was handed over to the customers in Murikkassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X