Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടവടയില്‍ ഇത് ക്യാരറ്റിന്റെ വിളവെടുപ്പുകാലം !!! ഉദ്പാദനത്തിലെ കുറവ് കര്‍ഷകരെ വല്ക്കുന്നു

വട്ടവട: ശീതകാല പച്ചക്കറികള്‍ക്ക് പേരുകേട്ട വട്ടവടക്കിത് ക്യാരറ്റിന്റെ വിളവെടുപ്പുകാലം.വിളവെടുപ്പ് ആരംഭിച്ചെങ്കിലും വട്ടവടയിലെ കര്‍ഷകര്‍ ആശങ്കയിലാണ്.വിലക്കുറവും കാലാവസ്ഥാ വ്യതിയാനവും ഉദ്്പാദനത്തെ ബാധിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്. ഉദ്പാദനക്കുറവും വിലക്കുറവും ഒരേസമയം എത്തിയതോടെ കര്‍ഷകര്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മഴ അധികമായി പെയ്തതാണ് ഉദ്പാദനം കുറയാന്‍ കാരണം.

ഉദ്പാദന ചിലവിനനുസരിച്ചുള്ള ഒരു വില വിപണിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഓണക്കാല വിപണിയില്‍ മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിളവെടുപ്പ് ലഭിച്ചിരുന്നു. വിലക്കുറയുന്ന സമയങ്ങളില്‍ ഉദ്പാദനം കൂടുതല്‍ ലഭിച്ചിരുന്നതിനാല്‍ ലാഭകരമായി കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ കഴിഞ്ഞിരുന്നു.

carrotharvesting-

എന്നാല്‍ ഇക്കുറി സ്ഥതി മറിച്ചാണ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വട്ടവടയിലേയ്ക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ ദിവസങ്ങളോളം നിലച്ചതും ഓണക്കാല വിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരെ വെട്ടിലാക്കി.നിലിവിലെ പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ സര്‍ക്കാര്‍ സഹായങ്ങളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+