ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ പട്ടാപ്പകല്‍ മാലിന്യ നിക്ഷേപം: യുവാവിനെതിരേ കേസെടുത്തു!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സാഹചര്യത്തിലാണ് പട്ടാപകല്‍ പോലും മാലിന്യ നിക്ഷേപം നടത്താന്‍ പലരും തയ്യാറാകുന്നത്. ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടത്താന്‍ ശ്രമിച്ച യുവാവിനെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തു. ചാക്കില്‍ കെട്ടിയാണ് യുവാവ് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചത്.

കർണാടകയിൽ തിളച്ച് മറിഞ്ഞ് പാർലമെന്റ്! വൻ പ്രതിഷേധമുയർത്തി കോൺഗ്രസ്, ഇറങ്ങിപ്പോയി!കർണാടകയിൽ തിളച്ച് മറിഞ്ഞ് പാർലമെന്റ്! വൻ പ്രതിഷേധമുയർത്തി കോൺഗ്രസ്, ഇറങ്ങിപ്പോയി!

മൂന്നാറില്‍ വിവിധ ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറകള്‍ ഇല്ലാത്ത ഇടങ്ങള്‍ നോക്കിയാണ് പലരും മാലിന്യം നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസ്സം മൂന്നാര്‍ ടൗണിലെ വഴിയോരത്ത് യുവാവ് മാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്നത് കാണാനിടയായ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ നിന്നും ആളെ മനിസ്സിലാക്കി പൊലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

wastedisposal-15

കേരളത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ദിനംപ്രതി പതിനായിരകണക്കിന് സഞ്ചാരികളാണ് വരുന്നത്. അതുകൊണ്ട്തന്നെ മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മാലിന്യം നിക്ഷേപങ്ങളും തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും.

Idukki
English summary
Case against man on waste deposal from Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X