പ്രണയാഭ്യർത്ഥന നിരസിച്ചു: വീട്ടിൽ കയറി പെൺകുട്ടിയുടെ മുടി മുറിച്ചു; ഇടുക്കിയിൽ യുവാവിനെതിരെ കേസ്
ഇടുക്കി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ കയറി മുടി മുറിച്ചുവെന്നാണ് പരാതിയുയർന്നിട്ടുള്ളത്. ഇടുക്കി പീരുമേടിന് സമീപത്തെ കരടിക്കുഴിയിലാണ് സംഭവം.എസ്റ്റേറ്റ് തൊഴിലാളിയുടെ മകളായ 19 വയസുകാരിയുടെ മുടി അയൽവാസിയായ സുനിൽ എന്ന യുവാവാണ് മുറിച്ചത്. സംഭവത്തിൽ പോലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്.
സമീപ വാസികളായ ഇവർ തമ്മിൽ ഇടക്കാലത്ത് പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇതിനിടെ അഭിപ്രായ വ്യത്യാസമുണ്ടാവുകയുമായിരുന്നു. എന്നാൽ പ്രശ്നം ചർച്ച ചെയ്യാനായി ഇന്ന് വൈകിട്ട് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയുടെ കയ്യിലിരുന്ന കത്രിക പിടിച്ചു വാങ്ങി ഇയാൾ മുടിമുറിച്ചു മാറ്റിയെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ യുവാവ് വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ ഭയന്ന പെൺകുട്ടി സ്വയം പ്രതിരോധത്തിന് വേണ്ടി കത്രിക എടുത്തുവെന്നും ഈ കത്രിക പിടിച്ചുവാങ്ങിയ യുവാവ് പെൺകുട്ടിയുടെ മുടി ബലമായി മുറിച്ച് മാറ്റിയെന്നുമാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പെൺകുട്ടി ബഹളം വെച്ചതോടെ യുവാവ് വീട്ടിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. നേരത്തെയും ഈ യുവാവ് ഇതുപോലെ സമീപിച്ചതായും അപ്പോഴെല്ലാം പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എസ്റ്റേറ്റിലെ താമസക്കാരാണ് 23കാരനായ സുനിൽ. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications