വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പോക്സോയില്‍ അറസ്റ്റ്
അടിമാലി: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അടിമാലി കുരങ്ങാട്ടി സ്വദേശി ജയേഷ് ജയരാജിനെയാണ് അടിമാലി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ജയേഷ് വിവാഹ വാഗ്ദാനം നല്‍കി പെണ്‍ പീഡനത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഇയാള്‍ വിവാഹം വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പീഡനത്തിന്റെ ചുരുള്‍ അഴിഞ്ഞത്.












Click it and Unblock the Notifications