വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: 300 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്
ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി അർജു(22)നെതിരെ ബലാത്സംഗം, കൊലപാതകം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ പ്രതിക്കെതിരെ 65 സാക്ഷികളും 250 പേരുടെ മൊഴിയും അടങ്ങുന്നതാണ് ഇപ്പോൾ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം. തൊടുപുഴ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അതേ സമയം കുറ്റകൃത്യം നടത്തിയ പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനും വേണ്ടിയാണ് കുറ്റപത്രം നേരത്തേ സമർപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ടിക്ടോക് താരമായ അർജുൻ ഇക്കഴിഞ്ഞ ജൂൺ 30നാണ് അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ ബോധരഹിതയായ കുട്ടിയെ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ഈ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിവന്നിരുന്നയാളായിരുന്നു പ്രതി. അതുകൊണ്ട് തന്നെ വീട്ടിൽ ഏത് സമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തത്.
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെൺകുട്ടി മരണപ്പെട്ടതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, മൃതദേഹം താഴെയിറക്കി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പീഡനത്തിനിരയായതായി സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ പോലീസ് ആരംഭിച്ച അന്വേഷണമാണ് വീട്ടിലെ നിത്യസന്ദർശകനായിരുന്ന അർജുനിലേക്ക് നീളുന്നത്.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

സംഭവ ദിവസം പീഡിപ്പിച്ചുവെന്നും ഇതിനിടെ കുട്ടി അബോധാവസ്ഥയിലാവുകയും മരണമടഞ്ഞു എന്നു കരുതി കയറിൽ കെട്ടി തൂക്കിയെന്നുമാണ് ഇയാൾ പോലീസിന് മൊഴിനൽകിയിട്ടുള്ളത്. കുറ്റകൃത്യത്തിന് ശേഷം മുറിയുടെ വാതില്‍ അകത്തുനിന്നു അടച്ചശേഷം ജനല്‍വഴി പുറത്തിറങ്ങിയാണ് അർജുൻ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.

പെൺകുട്ടിയുടെ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കുട്ടിയുടെ മരണ വിവരം അറിഞ്ഞെത്തിയ അർജുൻ പൊട്ടിക്കരയുകയും ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അബദ്ധത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് പ്രചരിപ്പിച്ചതിന് പിന്നിൽ കേസിലെ പ്രതിയായ അർജുൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണവിവരമറിഞ്ഞെത്തിയ അർജുൻ സംസ്കാരസമയത്തും മറ്റ് ചടങ്ങുകളിലും പങ്കെടുത്തിരുന്നു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വ്യാപക ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തറിയുന്നത്. താൻ വീട്ടിലെത്തി നിലവിളിച്ചപ്പോൾ അർജുൻ ആയിരുന്നു ആദ്യം എത്തിയതെന്ന മൊഴിയും നിർണ്ണായകമായിട്ടുണ്ട്.












Click it and Unblock the Notifications