Get Updates
Get notified of breaking news, exclusive insights, and must-see stories!

വറ്റിവരണ്ട് ചീയപ്പാറ... സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്, വഴിയോര കച്ചവടക്കാര്‍ പ്രതിസന്ധിയില്‍!

അടിമാലി: വേനല്‍ കടുത്തതോടെ വറ്റിവരണ്ട് ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ചീയപ്പാറയിലെ വെള്ളച്ചാട്ടം വേനല്‍ചൂടില്‍ വറ്റി വരണ്ടുതുടങ്ങി. ജില്ലയിലെ പ്രധാന വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് നിലച്ചുതുടങ്ങിയതോടെ ഇവിടെയുള്ള വഴിയാരോ കച്ചവടക്കാരും പ്രതിസന്ധിയിലായി. വിനോദ സഞ്ചാര സീസണിന്‍ ആയരങ്ങളാണ് ഇവിടെ ദിനംപ്രതിവന്നു പോകുന്നത്.

കഴിഞ്ഞ ഒരാഴചയിലേറെയായി ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവ് അനുഭവപ്പെട്ടു തുടങ്ങി. സാധാരണ ജൂണ്‍ മുതല്‍ മാര്‍ച്ചുവരെയുള്ള സമയങ്ങളിലാണ് ചീയപ്പാറയിലെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ആളുകള്‍ കൂടുതലായി എത്തുന്നത്. ചീയപ്പാറയിലെ പാറയിടുക്കുകളിലൂടെ ഒഴികുയെത്തുന്ന വെള്ളച്ചാട്ടം എന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Cheeyappara

മറ്റൊരു പ്രധാന ആഘര്‍ഷണം കുരങ്ങകളാണ്. പലപ്പോഴും സഞ്ചാരികളോട് കുശലം പറഞ്ഞെത്തുന്ന കുരങ്ങുകളും ചീയപ്പാറയെന്ന വിനോദ സഞ്ചാരയിടത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ്. ഉപജീവനമാര്‍ഗത്തിനായി നടത്തുന്ന കച്ചവടകേന്ദ്രങ്ങളിലെ വരുമാനം പകുതിയിലധികം കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. വേനല്‍ ചൂടു കടുത്തതോടെ വരും ദിവസങ്ങളില്‍ ചീയപ്പാറ ശൂന്യമാകും എന്നത് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+