മറയൂരില്‍ കോഴിഫെസ്റ്റ്; വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോഴികളെ പ്രദര്‍ശനത്തിനെത്തിച്ചു... ഫെസ്റ്റില്‍ പതിനയ്യായിരം മുതല്‍ 1 ലക്ഷം വരെ വിലയുള്ള കോഴികള്‍!
മറയൂര്‍: മറയൂരില്‍ സംഘടിപ്പിച്ച കോഴിഫെസ്റ്റ് വ്യത്യസ്ഥമായി.വിവിധ ഇനത്തിലുള്ള കോഴികള്‍, പലനിറമുള്ളവ, ,നീളമുള്ളളവാലുള്ളവ,തൂക്കം കൂടുതലുള്ള തുടങ്ങി വ്യത്യസ്ഥ രീതിയിലുള്ള കോഴികളെ പ്രദര്‍ശനത്തിനായി ഇവിടെ എത്തിച്ചിരുന്നു. ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട്, ഒറിസാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കോഴികളെയും ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു.
15 കാരിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച ഇമാം കുടുങ്ങും... പരാതിയില്‍ പോക്സോ ചുമത്തി
കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമുണര്‍ത്തിയാണ് മറയൂരില്‍ കേഴിഫെസ്റ്റ് സംഘടിപ്പിച്ചത്. കോഴിയുടെ വിലയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്ന കോഴികളില്‍ പ്രത്യേകതകളനുസരിച്ച് ഒരു ലക്ഷംരൂപവരെ വിലവരുമെന്ന് സംഘാടകര്‍ പറയുന്നു. തൂവലുകളുടെ പ്രത്യേകത കണ്ണുകള്‍ക്കുള്ള സവിശേഷത,കാലുകള്‍ക്ക് ഉയരംകൂടിയ കോഴികള്‍ തുടങ്ങിയവ വേറിട്ട കാഴ്ചകളൊരുക്കി.
അഞ്ചു മുതല്‍ ഏഴുകിലോവരെ തൂക്കം ഉണ്ടായിരുന്ന കോഴികളും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത മികച്ച പൂവന്‍കോഴികള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്കി. പങ്കെടുക്കാന്‍ വിവിധ ഇടങ്ങളില്‍ നിന്നെത്തിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.