ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 16 വയസുകാരിയെ വിവാഹം കഴിച്ചത് 31 കാരന്‍; ആറ് മാസത്തില്‍ അഞ്ച് വിവാഹം; കേസ്

Google Oneindia Malayalam News

അടിമാലി: ഇടുക്കിയില്‍ നിയമങ്ങള്‍ കാറ്റി പറത്തി ശൈശവ വിവാഹം നടന്നു. തൊടുപുഴ കുമാര മംഗലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് കുഞ്ചിതണ്ണി സ്വദേശി വിവാഹം കഴിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു വിവാഹം. സംഭവം പുറത്ത് അറിഞ്ഞതോടെ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ മോചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ;

'സ്വപ്ന പത്താംക്ലാസ് പാസായിട്ടില്ല, ഇന്ത്യയിലേക്ക് വരാത്തത് അവളുടെ ഭീഷണി ഭയന്ന്'; സഹോദരൻ'സ്വപ്ന പത്താംക്ലാസ് പാസായിട്ടില്ല, ഇന്ത്യയിലേക്ക് വരാത്തത് അവളുടെ ഭീഷണി ഭയന്ന്'; സഹോദരൻ

ഇന്ത്യയിൽ ഒരു ദിവസം 2.87 ലക്ഷം കൊവിഡ് കേസുകൾ..!! വാക്‌സിൻ കണ്ടുപിടിച്ചില്ലെങ്കിൽ...പഠനറിപ്പോർട്ട് ഇന്ത്യയിൽ ഒരു ദിവസം 2.87 ലക്ഷം കൊവിഡ് കേസുകൾ..!! വാക്‌സിൻ കണ്ടുപിടിച്ചില്ലെങ്കിൽ...പഠനറിപ്പോർട്ട്

കുടുംബത്തിന്റെ അറിവോടെ

കുടുംബത്തിന്റെ അറിവോടെ

കുടുംബാംഗങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണ് വിവാഹം നടന്നത്. കുഞ്ചിതണ്ണി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് 16 വയസും വരനായ രജ്ഞിത്തിന് 31 വയസുമാണ് പ്രായം.

കേസെടുത്തു

കേസെടുത്തു

മുപ്പതോളം ആളുകള്‍ പങ്കെടുത്തായിരുന്നു വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മക്കും വിവാഹം കഴിച്ച യുവാവിനുമെതിരെ കേസെടുത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി ലഭിച്ചിതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

 പെണ്‍കുട്ടിയെ മോചിപ്പിച്ചു

പെണ്‍കുട്ടിയെ മോചിപ്പിച്ചു

ജില്ലാ ശിശുക്ഷേമ സംരക്ഷണ ഓഫീസര്‍ എംജി ഗീത, വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനുമായും പ്രദേശത്തെ ശൈശവ വിവാഹ നിരോധന ചുമതലയുള്ള ഓഫീസറുമായും ബന്ധപ്പെടുകയുമായിരുന്നു. പിന്നീട് സംഘം വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വീട് കണ്ട് പിടിച്ച് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

 മേഴ്‌സി ഹോമില്‍

മേഴ്‌സി ഹോമില്‍

വെള്ളത്തൂവല്‍ പൊലീസും സംഭവം അന്വേഷിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയത്. പിന്നീട് മോചിപ്പിച്ച പെണ്‍കുട്ടിയെ രാത്രി ചെങ്കുളത്തെ മേഴ്‌സി ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ച്ച ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി.

 അഞ്ച് ശൈശവ വിവാഹം

അഞ്ച് ശൈശവ വിവാഹം

നിലവില്‍ പെണ്‍കുട്ടിയെ അമ്മക്കൊപ്പം പറഞ്ഞയച്ചു. നിര്‍ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. അമ്മ തളര്‍ന്നുകിടക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് കുടുംബം ഉപേക്ഷിച്ച് പോയി. തമിഴ് വംശജരാണ് കുടുംബം.അതേസമയം ഇടുക്കി ജില്ലയില്‍ മാത്രം ആറ് മാസത്തിനിടെ തടഞ്ഞത് അഞ്ച് ശൈശവ വിവാഹങ്ങളാണ്.

രണ്ട് വര്‍ഷം തടവ്

രണ്ട് വര്‍ഷം തടവ്

ജില്ലയിലെ ശിശു സംരക്ഷണ യൂണിറ്റിന്റേയും പൊലീസിന്റേയും ഇടപെടലാണ് കേസുകള്‍ തടഞ്ഞത്. 2020 ജൂണ്‍ വരെയാണ് അഞ്ച് കേസുകള്‍ തടഞ്ഞത്. ശൈശവ വിവാഹ നിരോധന നിയമ പ്രകാരം 21 വയസ് പൂര്‍ത്തിയാകാത്ത പുരുഷനും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം കുറ്റകരമാണ്. ശൈശവ വിവാഹം ആരെങ്കിലും നടത്തുകയോ നിര്‍ദേശിക്കുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ കഠിനതടവും പിഴയും ഒടുക്കണം.

Idukki
English summary
Child Marriage in Idukki: Case Registered Against Mother and Groom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X