Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ താരങ്ങളായി ഇടുക്കിയിലെ കുട്ടി ശാസ്ത്രജ്ഞര്‍

എഡ്ഡി കറണ്ട് - ഇങ്ങനെയൊരു കാര്യം അധികമാരും അറിയുവാനിടയില്ല. പക്ഷെ ഇന്‍ഡക്ഷന്‍ കുക്കര്‍ എല്ലാവര്‍ക്കും അറിയുന്നതും മിക്ക വീടുകളിലും ഉണ്ടായിരിക്കുന്നതുമാണ്. കാര്യമെന്തെന്നു വച്ചാല്‍ കുക്കറിനുള്ളിലുള്ള കാന്തിക പ്രഭാവത്തിന് വൈദ്യുതി ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസത്താല്‍ നിര്‍മ്മിക്കപ്പെടുന്ന എഡ്ഡി കറണ്ടു കാരണമാണ് ഇന്റക്ഷന്‍ കുക്കര്‍ പ്രവര്‍ത്തിക്കുന്നത്. ചുഴി രൂപത്തില്‍ രൂപപ്പെടുന്ന കാന്തിക പ്രഭാവത്തിന്റെ വ്യത്യാസത്തില്‍ ഉണ്ടാകുന്ന കറണ്ടായതിനാലാണ് 'ചുഴി' എന്നര്‍ത്ഥമുള്ള എഡ്ഡി എന്ന പേര് ഇതിനു വന്നത്. ഈ എഡ്ഡി കറണ്ടിന്റെ ഉല്പ്പാദനവും അളവും രേഖപ്പെടുത്തുവാനുള്ള ഉപകരണങ്ങളൊന്നും ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ ഐസക് ന്യൂട്ടന്റെ രണ്ടാം ചലന നിയമത്തെ ആധാരമാക്കി ബലവും ത്വരണവും കണക്കാക്കി എഡ്ഡി കറണ്ടിന്റെ അളവ് കണ്ടെത്തിയാണ് മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനികളായ കൃഷ്‌ണേന്ദു മണിലാലും നിമിഷ നോബിളും സംസ്ഥാന ശാസ്ത്രമേളയില്‍ ഇംപ്രവൈസ്ഡ് എക്‌സ്പീരിയന്‍സ് വിഭാഗത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്. എഡ്ഡി കറണ്ടിന്റെ അളവ് കണ്ടെത്തിയാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ വൈദ്യുതി ഉപയോഗവും പാഴാകുന്ന വൈദ്യുതിയുടെ അളവും അറിയാനാകും. ഇതേ സ്‌കൂളിലെ തന്നെ ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനികളായ ആല്‍ബി ബെന്നി, അലീനാ കുര്യാക്കോസ് എന്നിവര്‍ ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി.

krishnendu-

ലേസര്‍ രശ്മികളുടെ തീവ്രത കൂട്ടി പ്രകാശചവണയായി ഉപയോഗിച്ച് ശരീരത്തിലെ കോശങ്ങളെയും സൂക്ഷ്മാണുക്കളെയും കണ്ടെത്താന്‍ സാധിക്കുന്ന സ്റ്റില്‍ മോഡലാണ് ഇവര്‍ അവതരിപ്പിച്ചത്. കണ്ണൂരിലും പരിസരത്തുമുള്ള അഞ്ച് സ്‌കൂളുകളിലാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര- പ്രവൃത്തി പരിചയമേള നടന്നത്. കണ്ണൂര്‍ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന ശാസ്ത്രമേളയില്‍ ഇംപ്രാവൈസ്ഡ് എക്‌സ്പീരിയന്‍സ്, സ്റ്റില്‍ മോഡല്‍ വിഭാഗങ്ങളില്‍ പങ്കെടുക്കാനെത്തിയ 14 ജില്ലകളില്‍ നിന്നുള്ള 28 ടീമുകളോട് മത്സരിച്ചാണ് ഈ വിദ്യാര്‍ത്ഥിനികള്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്.

സബ് ജില്ലാതല ശാസ്ത്രമേളയില്‍ വിജയിച്ച് റവന്യൂ ജില്ലാതല മേളയില്‍ പങ്കെടുക്കുകയും അവിടെ നിന്നും ഫസ്റ്റ് എ ഗ്രേഡ്, എ ഗ്രേഡ് എന്നിവ ലഭിക്കുന്ന ടീമുകള്‍ക്കാണ് സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും ഓരോ വിഭാഗത്തിലും രണ്ടു പേര്‍ വീതമുള്ള രണ്ട് ടീമുകളാണ് സംസ്ഥാനതല ശാസ്ത്രമേളയില്‍ മാറ്റുരയ്ക്കാനെത്തിയത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയമേളകളിലായി 173 മത്സര ഇനങ്ങളാണുണ്ടായിരുന്നത്. 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സംസ്ഥാനമേളയില്‍ എ ഗ്രേഡ് നേടിയ കൃഷ്‌ണേന്ദു മണിലാല്‍, നിമിഷ നോബിള്‍,ആല്‍ബി ബെന്നി, അലീനാ കുര്യാക്കോസ് എന്നിവര്‍ക്ക് 30 മാര്‍ക്ക് വീതം ഗ്രേസ് മാര്‍ക്ക് ലഭിക്കും. ജേതാക്കളെ സ്‌കൂള്‍ പിറ്റിഎ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+