ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലുണ്ട് കുട്ടികര്‍ഷകരുടെ കൃത്രിമ പാടങ്ങള്‍; ഒപ്പം കൊയ്ത്തുപാടിന്റെ ഈണവും ...!!!

  • By Desk
Google Oneindia Malayalam News

രാജകുമാരി: നെല്‍കൃഷിയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിനും കൃഷിയോടുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും രാജകുമാരി ഹോലിക്യൂന്‍സ് യു പി സ്‌കൂളിലാണ് കൃത്രിമ നെല്‍പാടങ്ങള്‍ നിര്‍മ്മിച്ച് കൃഷി ആരംഭിച്ചത്. പാടം കൃഷിക്കായി പാകപ്പെടുത്തുന്നത് മുതല്‍ വിളവെടുപ്പ് വരെ കുട്ടികളാണ് എല്ലാ ജോലികളും ചെയ്യ്തതും. ഇരുപത്തിയഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് പടുതാ വിരിച്ച് ഇതില്‍ പാടത്തുനിന്നുള്ള ചെളിയെത്തിച്ച് നിറച്ചാണ് കൃത്രിമ പാടം തയ്യാറാക്കിയിരിക്കുന്നത്.

<strong>കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണംവിളിയും ബഹളവും... ക്ഷുഭിതനായി പിണറായി</strong>കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണംവിളിയും ബഹളവും... ക്ഷുഭിതനായി പിണറായി

വെള്ളം കൃത്യമായി നിലനിര്‍ത്തുന്നതിന് മോട്ടോര്‍ അടക്കമുള്ള സൗകര്യങ്ങളും പാടത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടണ്‍്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കുട്ടികളുടെ നേതൃത്വത്തില്‍ ഈ കൃത്രിമ പാടത്ത് വിത്തിറക്കിത് ഇത്തവണ വിളവെടുപ്പിന് ഇടുക്കിയുടെ സ്വന്തം കളക്ടര്‍ എത്തിയും കുട്ടികള്‍ക്ക് ആവേശമായി. കളക്ടര്‍ക്കൊപ്പം പരമ്പരാഗത വേഷമണിഞ്ഞെത്തിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ കറ്റകള്‍ കൊയ്തു.

Paddy

അതോടെ കുട്ടികര്‍ഷകരുടെ കൃത്രിമ പാടത്തെ നെല്‍കൃഷിയില്‍ ഇത്തവണയും നൂറ് മേനി വിളവും ലഭിച്ചു. പലവിധകാരണങ്ങള്‍കൊണ്ട് പാടശേഖരങ്ങളും നെല്‍കൃഷിയും ഹൈറേഞ്ചില്‍ നിന്നും പടിയിറങ്ങുമ്പോഴാണ് പരിസ്ഥിതി സംരക്ഷണത്തിനുകൂടി പ്രാധാന്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ നെല്‍കൃഷി ആരംഭിച്ചത്.

Idukki
English summary
Childrens artificial paddy in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X