ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണിനും മനസ്സിനും കുളിര്‍മയേകി ചില്ലിത്തോട് വെള്ളച്ചാട്ടം വേണ്ടത് അടിസ്ഥാന സൗകര്യം

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കിയുടെ വിനോദ സഞ്ചാര ഇടങ്ങളുടെ പട്ടികയിലേക്ക് ഒരു വെള്ളച്ചാട്ടംകൂടി സ്ഥാനം പിടിക്കുന്നു. അതാണ് ഇരുമ്പുപാലത്തെ ചില്ലിത്തോട് വെള്ളച്ചാട്ടം.അധികം കാഴ്ചക്കാരില്ലെങ്കിലും പ്രകൃതിയുടെ അത്യപൂര്‍വ്വ സൗന്ദര്യങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഈ വെള്ളച്ചാട്ടം മനോഹരമായ ഈ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ഒരുപാട് സഞ്ചാരികളൊന്നും ഇവിടേക്ക് എത്താറില്ല. നാട്ടിന്‍പുറത്തെ സായാഹ്നങ്ങളുടെ കളികൂട്ടുകാരായ വികൃതി കൂട്ടങ്ങള്‍പോലും ഇവിടെ എത്തുന്നത് ചുരുക്കമാണ്.

ഇരുമ്പുപാലത്തു നിന്നും അല്‍പം ദൂരെയല്ലാത്ത ചില്ലിത്തോട് വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്‍പോലെതന്നെ സഞ്ചാരികള്‍ക്ക് ഏറ ആസ്വദിക്കാനുള്ള ഒരിടംതന്നെ. ദേശീയപായോരത്തു നിന്നും അല്‍പം ദൂരെയായതുകൊണ്ടാകാം ചില്ലിത്തോടിന്റെ ദൃശ്യഭംഗിയെ കുറിച്ച് പുറംലോകം അറിയാന്‍ വൈകിയതും.

chillithodewaterfalls-1

വലിയ കുത്തൊഴുകളൊന്നും ഇപ്പോള്‍ ഇവിടെ ഇല്ല. കുത്തനെയുള്ള പാറകളെ തലോടി പരന്നൊഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം തൂവെള്ള നിറത്തില്‍ താഴേക്കു പതിക്കുന്നു. തണല്‍ വീണ വഴികളും ചെറുപുഷ്്പങ്ങളും ഇടക്കിടെ മരച്ചില്ലകളുടെ ഇടയിലൂടെ ഒളികണ്ണിട്ടു നോക്കുന്ന സൂര്യന്റെ പ്രകാശവും ഈ പ്രദേശത്തെ നവ്യതയോടെ നിലര്‍ത്തുന്നു.

ജില്ലയുടെ ടൂറിസം സാധ്യതകളെ കൂടുതല്‍ മികവിലേക്ക് വരും കാലങ്ങളില്‍ എത്തിക്കാന്‍ ചില്ലിത്തോട് വെള്ളച്ചാട്ടത്തിന് കഴിയും. പക്ഷേ ഈ പ്രദേശത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തേണ്ടതുണ്ട്.ഇവിടെ കൂടതല്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. അതിന് അധികൃതരാണ് കനിയേണ്ടത്.

Idukki
English summary
Chillithode waterfall attracts tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X