ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നക്കനാലില്‍ കുടില്‍കെട്ടി സമരം 27-ാം ദിനത്തില്‍ കയ്യേറിയ സ്ഥലത്ത് വീട് നിര്‍മ്മിക്കുമെന്ന് തൊഴിലാളികള്‍..!!!

  • By Desk
Google Oneindia Malayalam News

ചിന്നക്കനാല്‍: ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം 27 -ാം ദിവസത്തിലേക്ക്. അവകാശപ്പെട്ട സ്ഥലം ഇനിയും ലഭിച്ചില്ലെങ്കില്‍ പിടിച്ചെടുത്ത ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ച് സ്ഥിര താമസം ആരംഭിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

ഇന്ദിരയെ പോലും താനും കൊല്ലപ്പെടും, ബിജെപി തന്നെ കൊല്ലാനായി പിന്നാലെയുണ്ടെന്ന് കെജ്‌രിവാള്‍!!ഇന്ദിരയെ പോലും താനും കൊല്ലപ്പെടും, ബിജെപി തന്നെ കൊല്ലാനായി പിന്നാലെയുണ്ടെന്ന് കെജ്‌രിവാള്‍!!

വര്‍ഷങ്ങളായി തോട്ടം മേഖലയില്‍ ജോലി ചെയ്തിരുന്നരാണ് കേറിക്കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയില്‍ കഴിയുന്നത്. ഇവരുള്‍പ്പെടുന്ന നൂറ് കണക്കിന് തൊഴിലാളികളും ഇവരുടെ കുടുംബങ്ങളുമാണ് നിലവില്‍ ചിന്നക്കാനാല്‍ സൂര്യനെല്ലിയിലെ ഭൂമി കയ്യേറി കുടില്‍ കെട്ടി സമരം നടത്തിവരുന്നത്. നിലവില്‍ നാനൂറോളം വരുന്ന തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ കുടില്‍കെട്ടി സമരം നടത്തി വരുന്നത്.

chinnakkanal-155

വരും ദിവസ്സങ്ങളില്‍ സ്ഥലം നല്‍കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ലെങ്കില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് സ്ഥിര താമസം ആരംഭിക്കുമെന്നാണ് സമരസമതി നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സമരസമതി നേതാക്കളും സി പി ഐ നേതാക്കളും ചേര്‍ന്ന് റവന്യൂ മന്ത്രിയെ അടക്കം നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഭൂമി കിട്ടുന്നത് വരെ സമരം തുടരുവനാണ് തങ്ങളുടെ തീരുമാനമെന്നാണ് തോട്ടം തൊഴിലാളികള്‍ പറയുന്നത്.

Idukki
English summary
Chinnakkanal plantation labour's strike into 27th day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X