ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നക്കനാലില്‍ കുടില്‍കെട്ടി സമരം:തോട്ടം തൊഴിലാളികളുടെ സമരത്തില്‍ പങ്കുചേര്‍ന്ന് സിഐടിയു

  • By Desk
Google Oneindia Malayalam News

ചിന്നക്കനാല്‍: ചിന്നക്കനാലിലെ ഭൂപ്രശ്‌നം വീണ്ടും ചര്‍ച്ചയാകുന്നു. സമരത്തിന് ശക്തി പകര്‍ന്ന് സിഐറ്റിയു. സിഐറ്റിയുവിന്റെ നേതൃത്വത്തില്‍ ചിന്നക്കനാലില്‍ കുടില്‍കെട്ടി സമരം നടത്തി. ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് സ്ഥലവും വീടും നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ പതിനാലിനാണ് സിഐടിയു നേതൃത്വത്തില്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ധര്‍ണ്ണാ സമരം നടത്തിയരുന്നു.

ഹൈക്കോടതി ഉത്തരവിൽ മുട്ടുമടക്കി പിവി അൻവർ: എംഎല്‍എയുടെ അനധികൃത തടയണ പൊളിച്ചു തുടങ്ങിഹൈക്കോടതി ഉത്തരവിൽ മുട്ടുമടക്കി പിവി അൻവർ: എംഎല്‍എയുടെ അനധികൃത തടയണ പൊളിച്ചു തുടങ്ങി

സമരം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നമെന്നും നടപി സ്വീകരിക്കുമെന്നും ഇടുക്കി ജില്ലാ കളക്ടറടക്കം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സി ഐ റ്റി യു, സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

chinnakkanal-

സമരം ആരംഭിച്ചതിനു പിന്നാലെ വിവിധ മേഖലയില്‍ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികളും ചേര്‍ന്ന് ചിന്നക്കനാല്‍ സൂര്യനെല്ലിയടക്കമുള്ള പ്രദേശങ്ങളിലെ റവന്യൂ ഭൂമികളില്‍ കുടില്‍ കെട്ടി സമരം ശക്തമാക്കിയിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കുന്നത് വരെ ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്നും സി പി എം ജില്ലാ കമ്മറ്റി അംഗവും സി ഐ റ്റി യു നേതാവുമായി റ്റി ജെ ഷൈന്‍ പറഞ്ഞു. ചിന്നക്കനാല്‍, സൂര്യനെല്ലി, പന്നിയാര്‍ തുടങ്ങിയ എസ്റ്റേറ്റുകളിലായി 1300ഓളം തൊഴിലാളി കുടുംബങ്ങളാണ് വീടും സ്ഥലവും ഇല്ലാതെ കഴിയുന്നത്.

Idukki
English summary
CITU joins land stirke in Chinnakkanal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X