ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിയാലിനെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുമായെത്തുന്ന സ്വകാര്യ ടാക്സി ഡ്രൈവർമാരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കുന്നതിനെതിരെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു പ്രത്യക്ഷ സമരത്തിലേക്ക്. ഇതോടെ ഈ വിഷയത്തിൽ പ്രീപെയ്ഡ് ടാക്സി കരാർ കമ്പനിയായ സിടി ആൻഡ് ടിക്കെതിരെ സിഐടിയു നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഈ പ്രവണത കണ്ണൂരിൽ മാത്രമാണ് നടന്നു വരുന്നത്.

നിലവിലെ എംപിമാരില്‍ കേരളത്തിലെ ജനങ്ങള്‍ സംതൃപ്‌തരെന്ന്‌ സര്‍വ്വെ ഫലംനിലവിലെ എംപിമാരില്‍ കേരളത്തിലെ ജനങ്ങള്‍ സംതൃപ്‌തരെന്ന്‌ സര്‍വ്വെ ഫലം

കേരളത്തിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും വിമാനതാവളങ്ങളിലും പ്രവേശന ഫീസ് പിരിക്കുന്നില്ലെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ മാതൃകയിലുള്ള നെടുമ്പാശേരി വിമാനത്താ വളത്തിലും പ്രവേശന ഫീസ് പിരിക്കുന്നില്ല. കൊവിഡ് കാലത്ത് പൊതുജനങ്ങൾക്കും പൊതു വാഹനങ്ങൾക്കും ഇത് വളരെയധികം സാമ്പത്തിക ബാധ്യതയായതിനാൽ കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂനിയൻ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിയാൽ എംഡിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ, വ്യവസായ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബർ മാസത്തിൽ യൂനിയൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ എയർപോർട്ടിലേക്ക് പ്രതിഷേധ മാർച്ചു നടത്തിയിരുന്നു.

kannurkial-1

തുടർപ്രവർത്തനം എന്ന രീതിയിൽ പ്രവേശന ഫീസ്' സ്റ്റേ ചെയ്ത് കിട്ടുന്നതിന് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തുവെങ്കിലും കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. കണ്ണൂർ എയർപോർട്ട് വന്നതുമുതൽ പ്രവേശന ഫീസ് ഈടാക്കുന്നത് കാരണം എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർ മറ്റു ടാക്സികൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്ന രീതിയാണുള്ളത്. ഇതു അനധികൃത ടാക്സികൾ വർധിക്കുന്നതിനും ഇടവരുത്തുന്നുണ്ട്. 500 രൂപയുടെ ഓട്ടത്തിന് പ്രവേശന ഫീസ് ഉൾപ്പെടെ 750 അതിൽ നിന്നും ഈടാക്കണം.

ഇത് ഒരു ദിവസം ഓടുന്ന ട്രിപ്പുകൾക്ക് അനുസരിച്ച് 150,250,700 എന്നിങ്ങനെ പ്രവേശന ഫീസ് കൊടുക്കണം. ഇതു ഒഴിവാക്കുന്നതിനായി യുനിയൻ നേതൃത്വത്തിൽ ടാക്സി തൊഴിലാളികൾ എയർപോർട്ട് പരിസരത്ത് സത്യാഗ്രഹ സമരം നടത്തും.സമരം സി ഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ മോട്ടോർ തൊഴിലാളി യൂനിയൻ വികെ ബാബുരാജ്, എ ചന്ദ്രൻ , കെജയരാജൻ, എ കെ സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

Idukki
English summary
CITU moves to strike against KIAL over impossed fee from taxis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X