ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നക്കനാലില്‍ സിഐടിയു സമരം അവസാനിപ്പിച്ചു; നേതാക്കള്‍ ജില്ലാ കളകടറുമായി ചര്‍ച്ച നടത്തി, തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാത്തതിനെ തുടര്‍ന്ന് നടത്തി വന്നിരുന്ന സമരം സിഐറ്റിയു അവസാനിപ്പിച്ചു. നേതാക്കള്‍ ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശനുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ഭൂമി നല്‍കുന്നതിന് സംബന്ധിച്ച് ഒരുമാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സി ഐ റ്റി യു സമരം അവസാനിപ്പിച്ചത്.

<strong><br>ഇടവേളക്ക് ശേഷം സൗദിയില്‍നിന്നും വീണ്ടും കേരളത്തിലേക്ക് സ്വര്‍ണക്കത്ത്, കരിപ്പൂരില്‍ പിടികൂടിയത് 43.68ലക്ഷം രൂപയുടെ സ്വര്‍ണം</strong>
ഇടവേളക്ക് ശേഷം സൗദിയില്‍നിന്നും വീണ്ടും കേരളത്തിലേക്ക് സ്വര്‍ണക്കത്ത്, കരിപ്പൂരില്‍ പിടികൂടിയത് 43.68ലക്ഷം രൂപയുടെ സ്വര്‍ണം

ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ശക്തമായ സമരങ്ങള്‍ കഴിഞ്ഞ ഒരുമാസമായി നടന്നു വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍കൃത്യമായ ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെയാണ് സി ഐ റ്റി യുവിന്റെ ഇടപെടലിലൂടെ ചിന്നക്കനാല്‍ സൂര്യനെല്ലി മേഖലകളില്‍ റവന്യൂ ഭൂമി കയ്യേറി കുടില്‍കെട്ടി സമരം ശക്തമാക്കിയത്.

CITU

മൂന്നിടങ്ങളിലായി അഞ്ഞൂറിലധികം വരുന്ന തൊഴിലാളികള്‍ കുടില്‍കെട്ടി സമരം നടത്തിയതോടെയാണ് ജില്ലാ കളക്ടര്‍ സമരക്കാരുമയി ചര്‍ച്ച നടത്തിയത്. സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സെക്രട്ടറിയേറ്റംഗം വി എന്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ ഒരുമാസത്തിനുള്ളില്‍ ഭൂ രഹിതരായ തൊഴിലാളികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

തൊഴിലാളികള്‍ കളക്ട്രേറ്റില്‍ നിന്നും നല്‍കിയിരിക്കുന്ന ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. നാല്‍പ്പതംഗ സര്‍വ്വേ ടീമിനേയും ഇവിടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് നിയമിച്ചിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ ചിന്നക്കനാലില്‍ സര്‍വ്വേ നടപടികള്‍ ആരംഭിക്കും. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായതോടെറവന്യൂ ഭൂമിയില്‍ കെട്ടിയ കുടിലുകള്‍ പൊളിച്ച് നീക്കും.

Idukki
English summary
CITU strike in Chinnakanal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X