Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥാ വ്യതിയാനം: ഇടുക്കിയിൽ പ​ക​ർ​ച്ച​പ്പ​നി ബാധിതർ നിരവധി: റിപ്പോർട്ട് ഇങ്ങനെ

കാലാവസ്ഥാ വ്യതിയാനം: ഇടുക്കിയിൽ പ​ക​ർ​ച്ച​പ്പ​നി ബാധിതർ നിരവധി: റിപ്പോർട്ട് ഇങ്ങനെ

ഇടുക്കി: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​പ്പ​നിയുടെ എണ്ണത്തിൽ വർധനവ്. കാ​ലാ​വ​സ്ഥ വ്യതിയാനത്തിന്റ ഭാഗമായാണ്​ ജി​ല്ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി പി​ടി​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഉയരുന്നത്. ഓ​രോ ദി​വ​സ​വും കേസുകളുടെ എണ്ണത്തിൽ വർധവ് പ്രകടമാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.

അതേ സമയം, ജില്ലയിൽ 12,196 പേ​ർ​ക്ക്​ പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച​താ​യി കണക്കുകൾ പറയുന്നു. മൂ​ന്ന്​ മാ​സ​ത്തി​നി​ടെ ഉളള കണക്കാണിത്.

റിപ്പോർട്ട് പ്രകാരം ജില്ലയിൽ പകർച്ചപ്പനി കണക്കുകൾ ഇങ്ങനെ ;-

ഒ​ക്​​ടോ​ബ​റി​ൽ 3663 പേ​ർ​ക്ക് പകർച്ചപനി.

ന​വം​ബ​റി​ൽ ഇത് 3945 പേ​ർ​ക്ക് രേഖപ്പെടുത്തി.

ഡി​സം​ബ​റി​ൽ 4373 പേ​ർ​ക്ക്.

1

ജ​നു​വ​രി അ​ഞ്ച് ​വ​രെ 215 പേ​ർ​ക്ക്.

​എന്നാൽ, സെ​പ്​​റ്റം​ബ​റി​ൽ 4000 പേ​ർ​ക്ക്​ പ​നി റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തു. എന്നാ​ലും തു​ട​ർ​ന്നു​ള്ള ര​ണ്ടു മാ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞിരുന്നു. എ​ന്നാ​ൽ, ഡി​സം​ബ​റി​ൽ ജില്ലയിൽ രോ​ഗി​ക​ൾ പി​ന്നെ​യും ഉയർന്നിരുന്നു. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ​വൈ​റ​ൽ പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ തൊ​ണ്ട​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, തു​മ്മ​ൽ, മൂ​ക്ക​ട​പ്പ്, ത​ല​വേ​ദ​ന, ക്ഷീ​ണം തു​ട​ങ്ങി​യ​വ​യാ​ണ്.

2

എ​ന്നാ​ൽ, എ​ല്ലാ വ​ർ​ഷ​വും ഇ​തേ​ സീ​സ​ണി​ൽ കാ​ണ​പ്പെ​ടു​ന്ന തോ​തി​ലേ പ​ക​ർ​ച്ച​ പ​നി ഇ​പ്പോ​ഴും വ്യാ​പി​ക്കു​ന്നു​ള്ളൂ എ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ​ഇ​ല്ലെ​ന്നും ആണ്​ ആ​രോ​ഗ്യ ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ജില്ലയിൽ അ​തി​ രാ​വി​ലെ ന​ല്ല ത​ണു​പ്പും ഉ​ച്ച​ സ​മ​യ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടും അ​നു​ഭ​വ​പ്പെ​ടു​ന്നുണ്ട്. ഇത് നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യാ​ണ്​. എന്നാൽ, ഇതിലൂടെ കൂ​ടു​ത​ൽ പേ​ർ​ക്ക്​ പ​നി ബാ​ധി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യക്തമാക്കുന്നു.

3

കു​ട്ടി​ക​ൾ മു​ത​ൽ വ​യോ​ധി​ക​ർക്ക് ​വ​രെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ​നി ബാ​ധി​ക്കു​ന്നു​ണ്ട് ഇവിടെ. ആ​സ്​​ത്​​മ രോ​ഗി​ക​ളി​ൽ ​​വൈ​റ​ൽ പ​നി കൂ​ടു​ത​ൽ തീ​വ്ര​മാ​കാ​റു​ണ്ട്. ​വൈ​റ​ൽ പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ചി​കി​ത്സ​ക്കൊ​പ്പം മ​തി​യാ​യ വി​ശ്ര​മ​വും ആ​വ​ശ്യ​മാ​ണെന്ന് വിദദ്ധർ പറയുന്നു.

അതേസമയം, ജില്ലയിൽ കോവിഡ്, ഒമൈക്രോൺ ആശങ്കയും നിലനിൽക്കുകയാണ്. ജില്ലയില്‍ ബുധനാഴ്ച 170 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 7.24 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 39 പേർ കോവിഡ് രോഗമുക്തി നേടി.

4

കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -13, ആലക്കോട് രണ്ട്​, അറക്കുളം -അഞ്ച്​, അയ്യപ്പൻകോവിൽ - മൂന്ന്​, ചക്കുപള്ളം -ഒന്ന്​, ദേവികുളം - രണ്ട്​, ഇടവെട്ടി -ഒന്ന്​, ഏലപ്പാറ -രണ്ട്​, ഇരട്ടയാർ - രണ്ട്​, കഞ്ഞിക്കുഴി -നാല്, കാമാക്ഷി -മൂന്ന്​, കാഞ്ചിയാർ -രണ്ട്​, കരിമണ്ണൂർ -ഒന്ന്​, കരിങ്കുന്നം -രണ്ട്​, കരുണാപുരം -അഞ്ച്​, കട്ടപ്പന -13, കൊന്നത്തടി -ആറ്​, കുടയത്തൂർ -മൂന്ന്​, കുമാരമംഗലം- മൂന്ന്​, കുമളി -നാല്​, മണക്കാട് -രണ്ട്​, മാങ്കുളം -ഒന്ന്​, മറയൂർ -ഒന്ന്​, മരിയാപുരം -ഒന്ന്​, മൂന്നാർ -മൂന്ന്​, മുട്ടം -ആറ്​, നെടുങ്കണ്ടം -10, പാമ്പാടുംപാറ -എട്ട്​, പീരുമേട് -ഒന്ന്​, പുറപ്പുഴ -നാല്​, രാജാക്കാട് -ഒന്ന്​, രാജകുമാരി -ഒന്ന്​, സേനാപതി -ഒന്ന്​, തൊടുപുഴ -32, ഉടുമ്പൻചോല -മൂന്ന്​, വണ്ടന്മേട് -ഒന്ന്​, വണ്ടിപ്പെരിയാർ -മൂന്ന്​, വണ്ണപ്പുറം -മൂന്ന്​, വാഴത്തോപ്പ് -നാല്​, വെള്ളത്തൂവൽ -ആറ്​, വെള്ളിയാമറ്റം -ഒന്ന്​. ഉറവിടം വ്യക്തമല്ലാത്ത ആറ്​ കേസുകൾ സ്ഥിരീകരിച്ചിരുന്നു.

Recommended Video

cmsvideo
    Karnataka extended weekend curfew | Oneindia Malayalam
    5

    അതിനൊപ്പം തന്നെ ജില്ലയിൽ കുട്ടികൾക്കുളള വാക്സിനേഷനും പുരോഗമിക്കുന്നു. 15 മുതൽ18 പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷന്റെ ഭാഗമായി ജില്ലയിൽ 5,036 പേർക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 48 കേന്ദ്രങ്ങളിലായാണ് കുത്തിവയ്പ് നടക്കുകയാണ്. ആദ്യ ദിനം 2,990 പേർക്ക് വാക്സീൻ നൽകിയിരുന്നു എന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+