ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതയോരങ്ങളില്‍ ഇളനീര്‍ വില്‍പ്പന സജ്ജീവം... വിദേശിയര്‍ക്കും സ്വദേശിയര്‍ക്കും ഒരുപോലെ പ്രിയം...!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ഇടവിട്ട് മഴയുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇളനീരിന് ഇടുക്കിയില്‍ ഡിമാന്റ്റ്റ് ഏറെയാണ്. മൂന്നാറിലേക്കടക്കമെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ദേശീയപാതയോരങ്ങളില്‍ ഇളനീര്‍ വില്‍പ്പന നടത്തുന്ന കച്ചവടക്കാരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. പകല്‍ സമയങ്ങളിലെ പൊള്ളുന്ന ചൂടില്‍ ഇളനീര്‍ കുടിക്കുന്നത് വളരെ ആശ്വാസകരമായതുകൊണ്ടുതന്നെ കൂടുതല്‍ ഇടങ്ങളില്‍ കച്ചവടക്കാര്‍ ഇളനീര്‍ വില്‍പ്പന നടത്തി വരുന്നു.

<strong><br>7 മുന്‍ സൈനികര്‍ ബിജെപിയില്‍... സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി, നേട്ടവുമായി ബിജെപി!!</strong>
7 മുന്‍ സൈനികര്‍ ബിജെപിയില്‍... സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി, നേട്ടവുമായി ബിജെപി!!

ഒരിടവേളയ്ക്ക് ശേഷം ജൂസുള്‍പ്പെടെയുള്ള പാനിയങ്ങളില്‍നിന്നും അകന്ന് ദാഹമകറ്റാന്‍ ഇളനീരിനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് മലയാളികളും ഒപ്പം വിദേശികളും മാറി കഴിഞ്ഞു. അതേസമയം ആവശ്യമായ ഇളനീര്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കേരളത്തിന് ഇപ്പോള്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇപ്പോള്‍ കേരളത്തിലേക്കുള്ള ഇളനീര്‍ കൂടുതലായി എത്തുന്നത്.

Coconut water

മുന്‍ വര്‍ഷങ്ങളില്‍ 40 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ പത്തു രൂപകൂടി വര്‍ദ്ധിച്ച് 50 രൂപയിലെത്തിയിട്ടുണ്ട്.ലഭ്യത കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമായത്. തേങ്ങക്ക് വില കൂടിയതിനാല്‍ ഇളനീരിനും വില കൂടുതല്‍ ആണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മറ്റ് പാനിയങ്ങളെക്കാള്‍ ഇളനീര്‍ തന്നെയാണ് ഇവിടങ്ങളില്‍ എത്തുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ഏറെ

പ്രിയം

Idukki
English summary
Coconut water selling in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X