Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ചിലയിടങ്ങളില്‍ നിരോധനാജ്ഞ; പൊതുജനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍, വണ്ണപ്പുറം, അടിമാലി ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ 144 (നിരോധനാജ്ഞ )പ്രഖ്യാപിച്ചു. കൊറോണ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ടാണ് നടപടി. സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍...

p

1. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ളവ മാത്രം രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാം. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് മേല്‍ നിയന്ത്രണങ്ങളില്ല.

2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അവരുടെ ഫോണ്‍ നമ്പരുകള്‍ പരസ്യപ്പെടുത്തേണ്ടതും ഉപഭോക്താക്കള്‍ക്ക് ഫോണ്‍/വാട്‌സ് ആപ് മുഖാന്തിരം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും, ഇവ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.

3. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല. ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ്. ഈ സമയത്ത് പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമെ പ്രവര്‍ത്തിക്കാവൂ.

4. ശവസംസംസ്‌കാര ചടങ്ങുകള്‍ ഒഴികെ മറ്റ് യാതൊരുവിധ ചടങ്ങളും നടത്താന്‍ പാടില്ല. ശവസംസ്‌കാര ചടങ്ങില്‍ പരമാവധി 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു.

5. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ മൈക്ക് അനൗണ്‍സ്‌മെന്റ് പോലീസ്, തദ്ദേശസ്വയം ഭരണം എന്നീ വകുപ്പുകള്‍ നിര്‍വ്വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+