നിര്‍ദ്ധന കുടുംബത്തിന് കുടിവെള്ളമെത്തിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍: ഇവരാണ് യഥാര്‍ത്ഥ താരങ്ങള്‍
രാജാക്കാട്: ഇടുക്കി രാജാക്കാട് എസ്എസ്എം കോളേജിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് രോഗബാധിതരായി കഴിയുന്ന കുടുംബത്തിന് കുടിവെള്ളമെത്തിച്ച് നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സ്വാന്തന പരിചരണ പരിപാടിയുടെ ഭാഗമായിട്ടാണ് ദുരിതമനുഭവിക്കുന്ന കുടുംബത്തിന് സഹായം എത്തിച്ച് നല്‍കിയത്.
രോഗബാധിതരായ സേനാപതി അഞ്ചുമുക്ക് സ്വദേശി ചൂരംകുഴി-ജോയി ലിസി ദമ്പതികളുടെ വീടിന് ഇരുനൂറ് മീറ്റര്‍ അകലെയാണ് കുടിവെള്ളമെത്തുന്നത്. ഇത് വീട്ടിലേയ്ക്ക് ചുമന്നെത്തിക്കാന്‍ കഴിയാതെ ദുരിതമനുഭിക്കുന്ന കുടുംബം കുടിവെള്ള പ്രശ്നം എസ് എസ് എം കോളേജിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുകയുണ്ടായി. തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്തി ഹോസും, വാട്ടര്‍ ടാങ്കും വാങ്ങി ഇവിടെ എത്തിച്ച് സമീപത്തെ കുടിവെള്ള പദ്ധതിയില്‍ നിന്നും ഹോസിലൂടെ വെള്ളം വീട്ടുമുറ്റത്തെത്തിച്ച് നല്‍കുകയായിരുന്നു.

2016 മുതല്‍ സേനാപതി ഗ്രാമ പഞ്ചായത്തും ആരോഗ്യകുപ്പും നടത്തിവരുന്ന സ്വാന്തന പരിചരണ പരിപാടിയില്‍ കോളേജിലെ വിദ്യാര്‍ത്ഥികളും പങ്കുചേരുന്നു. കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹഹവും സഹവവര്ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിനും നിരവദിയായ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതിലൂടെ സഹായങ്ങള്‍ എത്തിച്ച് നല്കുവാനും പ്രവര്‍ത്തനത്തിലൂടെ കഴിയുന്നുണ്ടെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഡും കോളേജിലെ എ്ന്‍എസ്എസ് യൂണിറ്റിന് ലഭിച്ചിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications