ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിര്‍ദ്ധന കുടുംബത്തിന് കുടിവെള്ളമെത്തിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍: ഇവരാണ് യഥാര്‍ത്ഥ താരങ്ങള്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി രാജാക്കാട് എസ്എസ്എം കോളേജിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് രോഗബാധിതരായി കഴിയുന്ന കുടുംബത്തിന് കുടിവെള്ളമെത്തിച്ച് നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സ്വാന്തന പരിചരണ പരിപാടിയുടെ ഭാഗമായിട്ടാണ് ദുരിതമനുഭവിക്കുന്ന കുടുംബത്തിന് സഹായം എത്തിച്ച് നല്‍കിയത്.

'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

രോഗബാധിതരായ സേനാപതി അഞ്ചുമുക്ക് സ്വദേശി ചൂരംകുഴി-ജോയി ലിസി ദമ്പതികളുടെ വീടിന് ഇരുനൂറ് മീറ്റര്‍ അകലെയാണ് കുടിവെള്ളമെത്തുന്നത്. ഇത് വീട്ടിലേയ്ക്ക് ചുമന്നെത്തിക്കാന്‍ കഴിയാതെ ദുരിതമനുഭിക്കുന്ന കുടുംബം കുടിവെള്ള പ്രശ്നം എസ് എസ് എം കോളേജിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുകയുണ്ടായി. തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്തി ഹോസും, വാട്ടര്‍ ടാങ്കും വാങ്ങി ഇവിടെ എത്തിച്ച് സമീപത്തെ കുടിവെള്ള പദ്ധതിയില്‍ നിന്നും ഹോസിലൂടെ വെള്ളം വീട്ടുമുറ്റത്തെത്തിച്ച് നല്‍കുകയായിരുന്നു.

drinkingwater-1

2016 മുതല്‍ സേനാപതി ഗ്രാമ പഞ്ചായത്തും ആരോഗ്യകുപ്പും നടത്തിവരുന്ന സ്വാന്തന പരിചരണ പരിപാടിയില്‍ കോളേജിലെ വിദ്യാര്‍ത്ഥികളും പങ്കുചേരുന്നു. കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹഹവും സഹവവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിനും നിരവദിയായ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതിലൂടെ സഹായങ്ങള്‍ എത്തിച്ച് നല്‍കുവാനും പ്രവര്‍ത്തനത്തിലൂടെ കഴിയുന്നുണ്ടെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഡും കോളേജിലെ എ്ന്‍എസ്എസ് യൂണിറ്റിന് ലഭിച്ചിരുന്നു.

Idukki
English summary
College students helps family to get drinking water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X