Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട മാസ്‌ക് വേണം; കള്ള് ഷാപ്പ്, റേഷന്‍ കടകള്‍ തുറക്കാം... ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇടുക്കി: കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനര്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നാളെ മുതല്‍ ഒമ്പതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ബാധകമായിരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴികെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണം.

സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്/ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കാം. റവന്യൂ, ദുരന്തനിവാരണ വിഭാഗം, സിവില്‍ സപ്ലൈസ്, ട്രാന്‍സ്പോര്‍ട്ട്, മൃഗസംരക്ഷണം, ഫയര്‍ ആന്റ് റെസ്‌ക്യു, വ്യവസായം, വനം, തൊഴില്‍, സാമൂഹിക നീതി, ഫാക്ടറീസ് ആന്റ് ബോയിലറീസ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ യാത്രാവേളയില്‍ കരുതണം.

c

ഓക്സിജന്‍ വിതരണവും അതിന്റെ സാങ്കേതിക വിഭാഗത്തെയും സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അവശ്യ വിഭാഗത്തില്‍ അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം മതി. ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം ആളുകള്‍ മതി. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.

ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍, ഭക്ഷണം, ബേക്കറികള്‍, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍-പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം. റേഷന്‍ കടയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം. കോവിഡ് വാക്സിന്‍ എടുക്കുന്നതിനുള്ള യാത്ര അനുവദിക്കും. ബന്ധപ്പെട്ട രേഖകള്‍ കരുതിയിരിക്കണം. വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി ആകാം. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം. രാത്രി ഒമ്പത് മണിക്കു കടകള്‍ അടയ്ക്കണം.

റസ്റ്ററന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സല്‍ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് അടയ്ക്കണം. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ഇന്റര്‍നെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം. ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഇതില്‍ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.

വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. ഇവ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം. കൃഷി, തോട്ടം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ തുടരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+