ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍: ജൂലൈ 31 വരെ അടഞ്ഞു കിടക്കും

Google Oneindia Malayalam News

ഇടുക്കി: അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തും വ്യാപരികളും വിവിധ വകുപ്പുകളും അടങ്ങുന്ന സംയുക്ത സമിതിയാണ് അടിമാലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്്. ജൂലൈ 31 വരെ മെഡിക്കല്‍ സ്റ്റോര്‍, പലചരക്ക്, പഴം, പച്ചക്കറി കടകള്‍ എന്നിവ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

A

ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ പാഴ്സല്‍ സര്‍വ്വീസുകള്‍ ഉണ്ടാവും. ബേക്കറികളും തുറന്ന് പ്രവര്‍ത്തിക്കും. മറ്റ് കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. സ്വകാര്യ ബസ് സര്‍വ്വീസുകളും, ഓട്ടോ ടാക്സി സര്‍വ്വീസുകളും 31 വരെയുണ്ടാകില്ല. അനാവശ്യമായുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ ദിവസം അടിമാലി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ലാത്ത കൂടുതല്‍ കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍കരുതലെന്ന നിലയില്‍ അടിമാലി അടച്ചിടാന്‍ തീരുമാനിച്ചത്. ഈ ദിവസങ്ങളില്‍ സ്വകാര്യ ബസ്, ടാക്സി വാഹനങ്ങള്‍ ലോക്ക് ഡൗണുമായി സഹകരിക്കണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളായ വെള്ളത്തൂവല്‍, ആനച്ചാല്‍ മൂന്നാര്‍, രാജാക്കാട്, ഇരുമ്പുപാലം തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ആയിരത്തിലധികം രോഗികളെ കണ്ടെത്തുന്നത്. ഇതുവരെ 16000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം അഞ്ച് പേരാണ് സംസ്ഥാനത്ത് മരിച്ചത്. അതീവ ആശങ്കയുള്ള സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കഡൗണ്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. എങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഉണര്‍ത്തി.

Idukki
English summary
Complete Lockdown declared at Adimali in Idukki till July 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X