ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകൾക്ക് പരിഗണനയില്ല: കോൺഗ്രസിൽ വീണ്ടും രാജി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഎമ്മിൽ

Google Oneindia Malayalam News

ഇടുക്കി: നിയമസഭാ തിരഞ്ഞടുപ്പ് അടുത്തതോടെ ശാന്തൻപാറയിലും കോൺഗ്രസിനുള്ളിൽ രാജി. അംഗൺവാടി എംപ്ലോയേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷററും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ പിഎസ് ഫാത്തിമയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ ഇവർ സിപിഎമ്മിൽ ചേരുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് സ്ത്രീകളായ പ്രവർത്തകർക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ലെന്ന് ആരോപിച്ചാണ് രാജിവെച്ചിട്ടുള്ളത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സ്വരാജിനെ പൂട്ടാനുള്ള തന്ത്രം റെഡി; പക്ഷെ യുഡിഎഫ് മാത്രം വിചാരിച്ചാല്‍ പോര, തുറന്ന് പറഞ്ഞ് കെ ബാബുസ്വരാജിനെ പൂട്ടാനുള്ള തന്ത്രം റെഡി; പക്ഷെ യുഡിഎഫ് മാത്രം വിചാരിച്ചാല്‍ പോര, തുറന്ന് പറഞ്ഞ് കെ ബാബു

 സ്ഥാനങ്ങൾ ഉപേക്ഷിച്ചു

സ്ഥാനങ്ങൾ ഉപേക്ഷിച്ചു


അംഗൻവാടി എംപ്ലോയേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി, ഐഎൻടിയുസി റീജിയണൽ സെക്രട്ടറി എന്നീ പദവികളിലുമിരുന്നിട്ടുണ്ട്. പാർട്ടി അംഗത്വം രാജിവെച്ചതിനൊപ്പം എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജിവെച്ചിട്ടുണ്ട്. ഇനിമുതൽ സിപിഎമ്മിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഫാത്തിമ വ്യക്തമാക്കി.

 സിപിഎമ്മിൽ ചേർന്നു

സിപിഎമ്മിൽ ചേർന്നു


കോൺഗ്രസ് വിട്ട് ശാന്തമ്പാറ ഏരിയാ കമ്മറ്റി ഓഫീസിലെത്തിയ ഫാത്തിമയെ പതാക നൽകിയാണ് സ്വീകരിച്ചിട്ടുള്ളത്. ഫാത്തിമ പ്രവേശനത്തോടെ കോൺഗ്രസിനെ വിമർശിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ മേഖലകളിലുള്ളവരായ കോൺഗ്രസ് പ്രവർത്തകർ രാജിവെച്ച് ഇടതുപക്ഷത്തിന്റെ ഭാഗമായി മാറുന്നത് കോൺഗ്രസിന്റെ സർവ്വനാശത്തിന്റെ സൂചനയാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം വിഎൻ മോഹൻ പ്രതികരിച്ചിരുന്നു.

 കൂടുതൽ പേരെത്തും

കൂടുതൽ പേരെത്തും

അതേ സമയം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തോടുള്ള എതിർപ്പ് മൂലം ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ സിപിഎമ്മിലേക്ക് എത്തുന്നുണ്ടെന്നും ഇതോടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി തന്നെ നേരിടേണ്ടിവരുമെന്നുമാണ് നേതാക്കളിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. ഫാത്തിമയുടെ രാജിയ്ക്ക് പിന്നാലെ കോൺഗ്രസിൽ നിന്നുള്ള പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Recommended Video

cmsvideo
പിണറായിയെ ഇഡി ചോദ്യം ചെയ്‌തേ പറ്റൂ | Oneindia Malayalam
 ആദ്യത്തെ തിരിച്ചടി

ആദ്യത്തെ തിരിച്ചടി

നിയസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഫാത്തിമയുടെ രാജി. ഏറ്റുമാനൂരിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ചെങ്കിലും ഈ സീറ്റ് യുഡിഎഫ് ഘടകകക്ഷികൾക്ക് കൊടുത്തതോടെയാണ് ലതിക സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ രാജി വെച്ച ലതിക സുഭാഷ് തലമൊട്ടയടിക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനേറ്റ വലിയ തിരിച്ചടി കൂടിയാണിത്. എന്നാൽ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ലതികാ സുഭാഷ് പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്.

നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം

Idukki
English summary
Congress Block general secratary joins CPM just before Kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X