ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യ ജീവനു പുല്ലുവില: സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കോണ്‍ഗ്രസ്, 30ന് ഇടുക്കിയില്‍ ഹര്‍ത്താല്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: കാട്ടാന ആക്രമണത്തിലുള്‍പ്പെടെ ഹൈറേഞ്ചില്‍ മനുഷ്യ ജീവനുകള്‍ പൊലിയുമ്പോളും വേണ്ട നടപടി സ്വീകരിക്കാത്ത സര്‍ക്കാരന്റെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് ഈ മാസം മുപ്പതിന് കോണ്‍ഗ്രസ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. വനംവകുപ്പിന്റെ ഉള്‍പ്പെടെ ജന ജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ശ്വാശതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി യു ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്. പ്രശ്നത്തിന പരിഹാരം ആവശ്യപ്പെട്ട് യു ഡി എഫ് ജൂണ്‍ മുപ്പതിന് ജിലില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

ഹൈറേഞ്ച് മേഖലയില്‍ അടിക്കടിയുണ്ടാകുന്ന കാട്ടാന അക്രമണത്തില്‍ വീടും കൃഷിയുമടക്കം വ്യാപക നാശ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ നിരവധി മനുഷ്യ ജീവനുകളും കാട്ടാനയുടെ ചവിട്ടേറ്റ് പൊലിഞ്ഞിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പൂപ്പാറ മൂലത്തറയില്‍ തോട്ടം തൊഴിലാളിയായ വേലുവിനെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തിയ സാഹചര്യത്തിലാണ് നിലവില്‍ കാട്ടാന വിഷയം ഏറ്റെടുത്ത് യു ഡി എഫ് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യു ഡി എപ് പ്രവര്‍ത്തകര്‍ പൂപ്പാറയില്‍ പ്രതിക്ഷേധ പ്രകടനം നടത്തി.

hartalinidukki-

അടിക്കടിയുണ്ടാകുന്ന കാട്ടാന അക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നും ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടരി അഡ്വ. സേനാപതി വേണു, ബെന്നി തുണ്ടത്തില്‍ അടക്കമുള്ള നേതാക്കള്‍ പ്രതിക്ഷേധ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ വിഷയത്തില്‍ രാഷ്ടീയ മുതലെടുപ്പാണ് യു ഡി എഫ് നടത്തുന്നതെന്ന് ആരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകരും രംഗത്തെത്തി.

Idukki
English summary
Congress decalred hartal in Idukki on june 30th over wild animal attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X