Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഷി അഗസ്റ്റിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്നേക്കും; ഇല്ലെന്ന് ജോസഫ് പക്ഷം, പോര് മൂര്‍ഛിക്കുന്നു

ഇടുക്കി: 1991ല്‍ കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലമാണ് ഇടുക്കി. പിന്നീട് ഘടകകക്ഷികളുമായുള്ള നീക്കുപോക്കിന്റെ ഭാഗമായി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. 2001 മുതല്‍ ഇവിടെ തുടര്‍ച്ചയായി മല്‍സരിച്ചത് റോഷി അഗസ്റ്റിനാണ്. 2016 വരെ മികച്ച വിജയം അദ്ദേഹം നേടുകയും ചെയ്തു. ഇപ്പോള്‍ റോഷി അഗസ്റ്റിനും ജോസ് കെ മാണിയുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. യുഡിഎഫിനെ പ്രതിനിധീകരിച്ച് ഇടുക്കി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ആര് എന്ന ചോദ്യമാണ് ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഞങ്ങളിവിടെയുണ്ട് എന്ന് ജോസഫ് പക്ഷം

ഞങ്ങളിവിടെയുണ്ട് എന്ന് ജോസഫ് പക്ഷം

ജോസ് പക്ഷം പോയാലും കേരള കോണ്‍ഗ്രസുകാരായി ഞങ്ങളിവിടെയുണ്ട് എന്ന് ജോസഫ് പക്ഷം പറയുന്നു. സ്വാഭാവികമായും സീറ്റ് ഞങ്ങള്‍ക്ക് കിട്ടേണ്ടതാണ് എന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കോണ്‍ഗ്രസ് വോട്ടുകള്‍

കോണ്‍ഗ്രസ് വോട്ടുകള്‍

കോണ്‍ഗ്രസ് വോട്ടുകളുമായി കേരള കോണ്‍ഗ്രസുകാര്‍ ജയിച്ചുപോകേണ്ട എന്ന നിലപാടിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ജോസ് പക്ഷം പോയതോടെ ജോസഫ് പക്ഷത്തിന് ശക്തി കുറഞ്ഞുവെന്നും ഇനിയും അവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

സ്ഥാനാര്‍ഥികളെ വച്ചുമാറി!!

സ്ഥാനാര്‍ഥികളെ വച്ചുമാറി!!

ഇടുക്കി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിക്കുമെന്നാണ് വിവരം. ഇതോടെ റോഷി അഗസ്റ്റിന്‍ തന്നെയാകും ഇടതു സ്ഥാനാര്‍ഥി. 2016ല്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ പിജെ ജോസഫ് നീക്കം നടത്തുന്നു എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ റോഷിയും ഫ്രാന്‍സിസും തമ്മിലുള്ള പോരാട്ടത്തിന് ഇടുക്കി വീണ്ടും സാക്ഷ്യം വഹിക്കും. മുന്നണി അങ്ങോട്ടും ഇങ്ങോട്ടും മാറി എന്ന മാറ്റം മാത്രം ബാക്കിയാകും.

ഭൂരിപക്ഷം കുറഞ്ഞു

ഭൂരിപക്ഷം കുറഞ്ഞു

1991ല്‍ റോസമ്മ ചാക്കോയാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്. 2001 മുതല്‍ നാല് തവണ റോഷി അഗസ്റ്റിന്‍ വിജയിച്ചു. കഴിഞ്ഞ രുണ്ടു തിരഞ്ഞെടുപ്പുകളില്‍ റോഷി അഗസ്റ്റിന് ഇവിടെ ഭൂരിപക്ഷം കുറഞ്ഞുവരികയാണ് എന്നതാണ് മറ്റൊരു കാര്യം. 2011ല്‍ 15800 വോട്ടിന്റെ ലീഡായിരുന്നു. സിപിഎമ്മിന്റെ സിവി വര്‍ഗീസ് ആയിരുന്നു അന്ന് എതിരാളി. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിച്ച വേളയില്‍ റോഷിയുടെ ഭൂരിപക്ഷം 9300 ആയി കുറയുകയാണ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+