Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമാലിയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍!!! ഭരണം തിരിച്ചു പിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ്...

അടിമാലി: രാഷ്ട്രീയ പിടിവലികള്‍ ഏറ കണ്ട ഇടുക്കി ജി്ല്ലയിലെ പ്രധാന ഗ്രാമപഞ്ചായത്താണ് അടിമാലി. ഉപതിരഞ്ഞെടുപ്പില്‍ മത്സരം കടുപ്പിക്കാനൊരുങ്ങി മു്ന്നണികള്‍ മാസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട ഭരണം തിരിക പിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസാണ് കൂടുതല്‍ സജ്ജീവമെന്ന് പറയാം. ഭരണ നഷ്ടം സംഭവിച്ച അടിമാലി പഞ്ചായത്തില്‍ 9-ാം വാര്‍ഡിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്.

പ്രസിഡന്റ് സ്ഥാനവും മെമ്പര്‍സ്ഥാനവും രാജിവച്ച് സിപിഎമ്മിലെത്തിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി തന്നെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് എന്ത് വിലകൊടുത്തും വാര്‍ഡ് നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനൗദ്യോഗികമായി കോണ്‍ഗ്രസ് തുടക്കമിട്ടിട്ടുള്ളത്. ആദ്യഘട്ടമെന്നവണ്ണം കോണ്‍ഗ്രസിന്റെ 9-ാംവാര്‍ഡ് ബൂത്ത് കണ്‍വന്‍ഷനും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടന്നു.

Adimaly

ഡിസിസി വൈസ് പ്രസിഡന്റ് പിവി സ്‌കറിയ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിന്ന് സ്മിതാ മുനിസ്വാമിയോട് മത്സരിച്ച് പരാജയപ്പെട്ട മഞ്ചുവാണ് ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി വാര്‍ഡില്‍ മത്സരിക്കാനിറങ്ങുന്നത്.

നാല്‍പ്പതിനടുത്ത വോട്ടുകള്‍ക്കായിരുന്നു മഞ്ചു പരാജയപ്പെട്ടത്.സ്മിതാ മുനിസ്വാമിയെ സിപിഎം പാളയത്തില്‍ എത്തിച്ചപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിന്ന മഞ്ചുവിനെ തങ്ങളുടെ തട്ടകത്തില്‍ എത്തിക്കാനായാതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് അനൗദ്യോഗിക പ്രചാരണപരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+