പൊതുമരാമത്ത് റോഡുകളിൽ വികസനം എത്തുന്നില്ല; അടിമാലിയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം!
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ മന്നാങ്കാല ജംഗ്ഷന് മുതല്‍ മില്ലുംപടിവരെയുള്ള ഭാഗത്തെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്നാങ്കാല വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്നാങ്കാല കവലയില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. കോൺഗ്രസ്സ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
അടിമാലി കുമളി ദേശിയപാതയുടെ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡായിരുന്നിട്ടും പാതയുടെ നിര്‍മ്മാണ ജോലികള്ക്കുന്നേരെ അധികൃതർ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും അറ്റകുറ്റ പണികളില്ലാതെ കിടക്കുകയാണെന്നും സർക്കാർ ഈ കാര്യങ്ങളിൽ ഇടപ്പെട്ടില്ലെങ്കിൽ തുടർന്നും പ്രതിക്ഷേധ സമരങ്ങൾ നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

റോഡുകൾ നന്നാക്കാൻ സർക്കാരിന് മടിയാണെന്ന് പരാമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസ സമരം നടന്നിരുന്നു. ഇടുക്കി കൊന്നത്തടിയിൽ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് സമരം നടന്നത്.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications