ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുമരാമത്ത് റോഡുകളിൽ വികസനം എത്തുന്നില്ല; അടിമാലിയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം!

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ മന്നാങ്കാല ജംഗ്ഷന്‍ മുതല്‍ മില്ലുംപടിവരെയുള്ള ഭാഗത്തെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്നാങ്കാല വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്നാങ്കാല കവലയില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. കോൺഗ്രസ്സ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

<strong>സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി </strong>സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി

അടിമാലി കുമളി ദേശിയപാതയുടെ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡായിരുന്നിട്ടും പാതയുടെ നിര്‍മ്മാണ ജോലികള്‍ക്കുന്നേരെ അധികൃതർ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും അറ്റകുറ്റ പണികളില്ലാതെ കിടക്കുകയാണെന്നും സർക്കാർ ഈ കാര്യങ്ങളിൽ ഇടപ്പെട്ടില്ലെങ്കിൽ തുടർന്നും പ്രതിക്ഷേധ സമരങ്ങൾ നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Congress protest

റോഡുകൾ നന്നാക്കാൻ സർക്കാരിന് മടിയാണെന്ന് പരാമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസ സമരം നടന്നിരുന്നു. ഇടുക്കി കൊന്നത്തടിയിൽ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് സമരം നടന്നത്.

Idukki
English summary
Congress protest against in Adimali for road issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X