ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസ് വേറിട്ട നീക്കത്തിനാണ് ഒരുങ്ങിയിരിക്കുന്നത്. അഞ്ചില്‍ നാല് മണ്ഡലങ്ങള്‍ യുഡിഎഫ് ക്യാമ്പിലെത്തിക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പ് പോര് എക്കാലത്തും ഇടുക്കിയില്‍ കോണ്‍ഗ്രസിന് പാരയായിട്ടുണ്ട്. ഇത്തവണ ഐക്യത്തോടെ നിലയുറപ്പിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പോരിന് കുറവില്ല. ഇതിനിടെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്് സമവാക്യം പാലിച്ച് ഐക്യം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമം.

ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസുമായുള്ള ഭിന്നത തീര്‍ന്നിട്ടില്ല. എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞു. 4 സീറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറായി. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

ഇടുക്കി ജില്ലയില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന ദേവികളം, പീരുമേട് മണ്ഡലങ്ങളില്‍ ഇത്തവണ വിജയം ഉറപ്പാണ് നേതാക്കള്‍ അവകാശപ്പെടുന്നു. തൊടുപുഴയും ഇടുക്കിയും വിജയത്തില്‍ കുറഞ്ഞൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. ഉടുമ്പന്‍ചോലയില്‍ സാധ്യത കുറവാണ്.

ദേവികുളത്ത് മൂന്ന് പേര്‍ പട്ടികയില്‍

ദേവികുളത്ത് മൂന്ന് പേര്‍ പട്ടികയില്‍

ദേവികുളത്ത് ഇനിയും എകെ മണിയെ മല്‍സരിപ്പിക്കാന്‍ സാധ്യത കുറവാണ് എന്നാണ് വിവരം. മറ്റു മൂന്നു പേരുകളാണ് ദേവികുളത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്. സിപിഎം കഴിഞ്ഞ മൂന്ന് തവണയായി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണിത്. അഡ്വ. രാജ റാം, ഡി രാജ, മുത്തുരാജ് എന്നിവര്‍ക്കാണ് കോണ്‍ഗ്രസില്‍ സാധ്യത.

പീരുമേടില്‍ സിറിയക്ക് തോമസ് തന്നെ സാധ്യത

പീരുമേടില്‍ സിറിയക്ക് തോമസ് തന്നെ സാധ്യത

പീരുമേട്ടില്‍ നേരിയ വോട്ടിനാണ് കഴിഞ്ഞ തവണ തോറ്റത്. ഇത്തവണ എന്തുവില കൊടുത്തും തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. മൂന്നു പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ തോറ്റ സിറിയക്ക് തോമസിന് തന്നെയാണ് ആദ്യ പരിഗണന. ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ് എന്നിവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു.

എംഎം മണിക്കെതിരെ സേനപതി വേണു

എംഎം മണിക്കെതിരെ സേനപതി വേണു

ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ കുറവാണ്. എങ്കിലും ശക്തമായ പോരാട്ടം നടത്തണമെന്നാണ് പൊതുവികാരം. സേനപതി വേണുവിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എംഎം മണി തിളങ്ങി നില്‍ക്കുന്ന മണ്ഡലമാണിത്. എംഎം മണിയെ തന്നെ വീണ്ടും മല്‍സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തൊടുപുഴയില്‍ സംശയമില്ല

തൊടുപുഴയില്‍ സംശയമില്ല

തൊടുപുഴ സീറ്റില്‍ എല്‍ഡിഎഫിന് തീരെ പ്രതീക്ഷയില്ല. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ തട്ടകമാണിത്. അദ്ദേഹം ഉടന്‍ പ്രചാരണം ആരംഭിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാര് എന്നറിയണം. അവര്‍ക്ക് സീറ്റില്‍ താല്‍പ്പര്യമില്ല എന്നാണ് വിവരം.

ഇടുക്കിയില്‍ തര്‍ക്കം

ഇടുക്കിയില്‍ തര്‍ക്കം

ഇടുക്കി സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എം നേതാവ് റോഷി അഗസ്റ്റിനാണ് ഇവിടെ വര്‍ഷങ്ങളായി ജയിച്ചുവരുന്നത്. അദ്ദേഹം ഇത്തവണ എല്‍ഡിഎഫ് ക്യാമ്പിലാണ്. ഈ സാഹചര്യത്തില്‍ ജോസഫ് പക്ഷത്തിന് സ്വാധീനമില്ലെന്നും മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമവായ ശ്രമം

സമവായ ശ്രമം

ഇടുക്കി സീറ്റിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നത രൂക്ഷമാകാനാണ് സാധ്യത. കേരള കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വോട്ട് കുറവാണെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ട് ഇനിയും കേരള കോണ്‍ഗ്രസ് നേതാവ് ജയിച്ചുകയറേണ്ട എന്നുമാണ് പ്രാദേശിക നേതാക്കളുടെ വാദം. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

എല്‍ഡിഎഫ് സീറ്റ് വിഭജനം കഴിഞ്ഞു

എല്‍ഡിഎഫ് സീറ്റ് വിഭജനം കഴിഞ്ഞു

അതേസമയം, എല്‍ഡിഎഫ് സീറ്റ് വിഭജനം ഇടുക്കിയില്‍ പൂര്‍ത്തിയായി. മന്ത്രി എംഎം മണി ഇത്തവണയും മല്‍സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് എംഎം മണി മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മന്ത്രിയായ ശേഷം മണിയുടെ പ്രതിഛായ വര്‍ധിച്ചുവെന്നും ജില്ലയുടെ വികസനത്തില്‍ വളരെ ദൂരം മുന്നോട്ട് പോകാന്‍ സാധിച്ചു എന്നുമാണ് സിപിഎം വിലയിരുത്തല്‍.

ദേവികുളത്ത് രാജേന്ദ്രന്‍ മാറിയേക്കും

ദേവികുളത്ത് രാജേന്ദ്രന്‍ മാറിയേക്കും

സിപിഎം മല്‍സരിക്കുന്ന ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എസ് രാജേന്ദ്രന്‍ മൂന്ന് തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അദ്ദേഹത്തെ തന്നെ മല്‍സരിപ്പിക്കണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് എടുക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ.

കേരള കോണ്‍ഗ്രസിന് എമ്മിന് രണ്ടു സീറ്റ്

കേരള കോണ്‍ഗ്രസിന് എമ്മിന് രണ്ടു സീറ്റ്

എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് ഇടുക്കി ജില്ലയില്‍ രണ്ടു സീറ്റ് നല്‍കാമെന്നാണ് തീരുമാനം. ഇടുക്കി, തൊടുപുഴ സീറ്റുകളാണ് നല്‍കാന്‍ തീരമാനിച്ചിരിക്കുന്നത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ മല്‍സരിക്കും. അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന് തൊടുപുഴ സീറ്റില്‍ അത്ര താല്‍പ്പര്യമില്ല.

കേരള കോണ്‍ഗ്രസുകാരുടെ മല്‍സരം

കേരള കോണ്‍ഗ്രസുകാരുടെ മല്‍സരം

പീരുമേട് സീറ്റ് സിപിഐയുടേതാണ്. ബിജി മോള്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥി വരമെന്നാണ് വിവരം. ഇടുക്കിയിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മല്‍സരമാകുമെന്ന് ഉറപ്പായി. തൊടുപുഴ മണ്ഡലത്തിന്റെ കാര്യത്തില്‍ സിപിഎം-കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകള്‍ നടക്കണ്ടതുണ്ട്.

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Idukki
English summary
Congress targeted 4 seats in Idukki; Senapathi Venu against MM Mani in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X